Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:42 AM IST Updated On
date_range 27 April 2022 5:42 AM ISTഭിന്നശേഷി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുകൾ ഇനിമുതൽ ഇംഹാൻസ്, സി.ആർ.സി മുഖേന
text_fieldsbookmark_border
കോഴിക്കോട്: ഇംഹാൻസ്, സി.ആർ.സി തുടങ്ങിയ സ്ഥാപനങ്ങളെ ഭിന്നശേഷി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് ചുമതലപ്പെടുത്തി ഉത്തരവിറങ്ങി. ഇൻക്ലൂസിവ് പാരൻറ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.പി. അനിൽകുമാർ കോഴിക്കോട് ജില്ല ലീഗൽ സർവിസസ് അതോറിറ്റി മുമ്പാകെ സമർപ്പിച്ച അപേക്ഷയിലാണ് തീരുമാനമുണ്ടായത്. നിലവിൽ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴിൽ ഗവ. മെഡിക്കൽ കോളജുകളും ഹെൽത്ത് സർവിസസിന് കീഴിൽ ജില്ല ആശുപത്രികളും തെരഞ്ഞെടുത്ത താലൂക്ക് ആശുപത്രികളും മാത്രമാണ് ഭിന്നശേഷി സർട്ടിഫിക്കറ്റിനായി ബോർഡ് ചേർന്ന് സർട്ടിഫിക്കറ്റ് നൽകി വരുന്നത്. കൂടാതെ, സാമൂഹിക നീതി വകുപ്പിനു കീഴിൽ സോഷ്യൽ സെക്യൂരിറ്റി മിഷനും ഈ സർട്ടിഫിക്കറ്റുകൾ നൽകി വരുന്നുണ്ട്. എന്നാൽ, ആവശ്യക്കാർക്കെല്ലാം സമയബന്ധിതമായി സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിന് ഈ സ്ഥാപനങ്ങളുടെ സേവനംകൊണ്ട് മാത്രം സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കീഴിൽ ഭിന്നശേഷി പുനരധിവാസ മേഖലയിൽ, ഭിന്നശേഷി വ്യക്തികൾക്ക് മാത്രമായി പ്രവർത്തിക്കുന്ന ഇംഹാൻസ്, സി.ആർ.സി എന്നീ സ്ഥാപനങ്ങളെക്കൂടി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ചുമതലപ്പെടുത്തണമെന്ന ആവശ്യവുമായി പരാതിക്കാരൻ ജില്ല നിയമ സേവന അതോറിറ്റിയെ സമീപിച്ചത്. ഇതേതുടർന്ന് ഡി.എൽ.എസ്.എ സെക്രട്ടറി സബ് ജഡ്ജി എം.പി. ഷൈജലിന്‍റെ നേതൃത്വത്തിൽ നടത്തിയ അദാലത്തിലാണ് പുതിയ ഉത്തരവിറങ്ങിയത്. ഡി.എൽ.എസ്.എ സെക്രട്ടറിക്ക് പുറമെ ഹെൽത്ത് സർവിസസ് അഡീഷനൽ ഡയറക്ടർ ഡോ. കെ.എ.എസ് ഷിനു, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംല ബീവി, സി.ആർ.സി ഡയറക്ടർ ഡോ. റോഷൻ ബിജ്ലി, ഇംഹാൻസ് ഡയറക്ടർ ഡോ. കൃഷ്ണകുമാർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story