Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:41 AM IST Updated On
date_range 27 April 2022 5:41 AM ISTപച്ചക്കറികൃഷി വിളവെടുത്തു
text_fieldsbookmark_border
ബാലുശ്ശേരി: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി കൃഷിഭവനും ഹോമിയോ ഡിസ്പെൻസറിയും സംയുക്തമായി ആരംഭിച്ച പച്ചക്കറി കൃഷി വിളവെടുത്തു. വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് നിർവഹിച്ചു. കൃഷിഭവനിലെയും ഹോമിയോ ഡിസ്പെൻസറിയിലെയും ഉദ്യോഗസ്ഥരാണ് കൃഷി നടത്തിയത്. എട്ട് സെന്റിലാണ് ചീര, പയർ, വെണ്ട, തുടങ്ങിയവ കൃഷി ചെയ്തത്. വാർഡ് മെംബർ ഇന്ദിര, കൃഷി ഓഫിസർ പി. വിദ്യ, കൃഷി അസിസ്റ്റന്റുമാരായ ടി.വി. പ്രബിത, കെ.എൻ. ഷിനിജ, പി.കെ. ഗംഗാധരൻ, ജിതേഷ് കുമാർ, പി.പി. രവി, ടി.എം. ബാബു, പി.പി. ചന്ദ്രൻ, സജിനി, ഹോമിയോ ഡിസ്‍പെൻസറിയിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. Photo: Blsy - 2 ബാലുശ്ശേരി കൃഷിഭവനും ഗവ. ഹോമിയോ ഡിസ്പെൻസറിയും സംയുക്തമായി നടത്തിയ കൃഷി വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story