Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാഴ്ചപരിമിതിയുള്ളയാളെ...

കാഴ്ചപരിമിതിയുള്ളയാളെ സഹായിക്കാനെത്തി പണവും മൊബൈലും അത്തറും കവർന്നു

text_fields
bookmark_border
കോഴിക്കോട്​: കാഴ്ചപരിമിതിയുള്ളയാളെ സഹായിക്കാനെന്ന വ്യാജേന ഒപ്പംകൂടിയയാൾ പണവും മൊബൈൽ ഫോണും അത്തറുകളും കവർന്നു. നഗരത്തിലെ അത്തർ കച്ചവടക്കാരനായ കാസർകോട്​ സ്വദേശി അബ്​ദുൽ അസീസാണ്​ കൊള്ളക്കിരയായത്​. ഞായറാഴ്ച വൈകീട്ടോടെ മേലെ പാളയത്ത്​ പള്ളിക്കു സമീപത്തുനിന്ന്​ റോഡ്​ മുറിച്ചുകടക്കാൻ സഹായിക്കാമെന്നു​ പറഞ്ഞാണ്​ പ്രതി അബ്​ദുൽ അസീസിനൊപ്പം കൂടിയത്​. റോഡ്​ മുറിച്ചുകടന്ന് ആളില്ലാത്ത ഭാഗത്തെത്തിയതോടെ പ്രതി അസീസിന്‍റെ ബാഗിലുണ്ടായിരുന്ന 20,000 രൂപയും 14,000 രൂപ വിലവരുന്ന മൊബൈൽ ഫോണും 5000ത്തോളം രൂപയുടെ അത്തറുകളും കവർന്ന്​ മുങ്ങി. ​ടൗൺ പൊലീസ്​ കേസെടുത്ത്​ അന്വേഷണം തുടങ്ങി. പ്രദേശത്തെ സി.സി.ടി.വി കാമറയിൽനിന്ന്​ പ്രതിയുടെ ദൃശ്യം പൊലീസിന്​ ലഭിച്ചിട്ടുണ്ട്​. സംശയത്തിന്‍റെ പേരിൽ ഒരാളെ കസ്റ്റഡിയിലെടു​ത്തെങ്കിലും ഇയാ​ളല്ലെന്ന്​ വ്യക്തമായതോടെ വിട്ടയച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story