Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:38 AM IST Updated On
date_range 27 April 2022 5:38 AM ISTഓട്ടിസം സെന്‍ററിൽ ഡേറ്റ എൻട്രി ഓപറേറ്റർ
text_fieldsbookmark_border
കോഴിക്കോട്: മെഡിക്കൽ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ സാമൂഹിക സുരക്ഷ മിഷന്‍റെ കീഴിൽ ആരംഭിച്ച റീജനൽ ഏർലി ഇന്‍റർവെൻഷൻ ആൻഡ് ഓട്ടിസം സെന്‍ററിൽ ഡേറ്റ എൻട്രി ഓപറേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യൂനിവേഴ്സിറ്റി ബിരുദവും ടൈപ് റൈറ്റിങ് ഇംഗ്ലീഷ്, മലയാളം ലോവറും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 21,175 രൂപ. ഒരു ഒഴിവാണുള്ളത്. താൽപര്യമുള്ളവർ ഫോൺ നമ്പറും ഇ-മെയിൽ ഐ.ഡിയും ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം carrier.reicac@gmail.com എന്ന വിലാസത്തിൽ അപേക്ഷ അയക്കണം. അവസാന തീയതി മേയ് മൂന്ന്. യോഗ്യരായവർക്ക് എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story