Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:34 AM IST Updated On
date_range 27 April 2022 5:34 AM ISTഹരിതാമൃതം പുരസ്‌കാരം പി.കെ. ലാലിന്
text_fieldsbookmark_border
വടകര: നാടൻപശുവിന്റെ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന മികച്ച ജൈവകർഷകന് മഹാത്മാ ദേശസേവ എജുക്കേഷനൽ ട്രസ്റ്റ് ഏർപ്പെടുത്തിയ ഹരിതാമൃതം പുരസ്‌കാരത്തിന് കാസർകോട് കൺസർവേഷൻ സൊസൈറ്റി ഡയറക്ടർ പി.കെ. ലാൽ അർഹനായതായി ട്രസ്റ്റ് ചെയർമാൻ ടി. ശ്രീനിവാസൻ അറിയിച്ചു. 10,001 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് അമ്പലത്തറ കപില ഗോശാലയുടെ ഉടമയാണ് ലാൽ. മികച്ച ജൈവകർഷകൻ കൂടിയാണ്. മേയ് 15ന് വൈകീട്ട് നാലിന് വടകര കരിമ്പന പാലം ജൈവകലവറയിൽ നടക്കുന്ന ചടങ്ങിൽ കെ.കെ. രമ എം.എൽ.എ പുരസ്കാരം നിർവഹിക്കും. ചടങ്ങിൽ വെച്ച് ചെമ്പോത്തിൽ കരുണൻ പഴങ്കാവ് (കർഷകൻ), പി.കെ. കൃഷ്ണൻ നടക്കുതാഴ (കർഷകത്തൊഴിലാളി), മണലിൽ ലക്ഷ്മണൻ പുതുപ്പണം(കല്ലാശാരി), കെ.വി. ശ്രീധരൻ നായർ സിദ്ധാശ്രമം (ചെമ്പൂട്ടി), ഒ.ടി. ബാബു ചോമ്പാല (മത്സ്യത്തൊഴിലാളി), വി.കെ. മോഹനൻ കുട്ടോത്ത് (സ്വർണാഭരണ നിർമാണം), ദിവാകരൻ ആചാരി പതിയാരക്കര (മരപ്പണി), പള്ളിയിൽ കൃഷ്ണൻ പഴങ്കാവ് (നെയ്ത്തുതൊഴിലാളി), ചാലിൽ നാണു ചോളംവയൽ (കൊല്ലപ്പണി), അനീഷ് കണിയാൻ കുന്നുമ്മൽ വൈക്കിലശ്ശേരി (മൺപാത്ര നിർമാണം) എന്നിവരെ പരമ്പരാഗത തൊഴിൽ അറിവുകൾ ഉപയോഗിച്ച് ജോലി ചെയ്യുന്ന പൈതൃക വിജ്ഞാന സംരക്ഷകരായി പരിഗണിച്ച് പ്രത്യേക ആദരവ് നൽകും. പടം: പുരസ്‌കാര ജേതാവ് പി.കെ. ലാൽ saji 1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story