Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:28 AM IST Updated On
date_range 27 April 2022 5:28 AM ISTഏക സിവിൽ കോഡ് ഒറ്റക്കെട്ടായി ചെറുക്കണം -കാന്തപുരം
text_fieldsbookmark_border
മർകസ് ആത്മീയ സമ്മേളനം സമാപിച്ചു കുന്ദമംഗലം: വിശ്വാസവും ആചാരവും ഏകീകരിക്കാനുള്ള നീക്കങ്ങൾ മതേതര ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നും അതിനെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. മർകസ് റമദാൻ ആത്മീയ സമ്മേളനത്തിൽ വാർഷിക റമദാൻ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഏക സിവിൽ കോഡ് ഏതെങ്കിലും മതവിഭാഗത്തിനു മാത്രമല്ല എല്ലാ വിഭാഗം ജനങ്ങളും നേരിടുന്ന വെല്ലുവിളിയാണ്. രാജ്യത്തിന്റെ ഭരണഘടനക്കും ജനാധിപത്യ മതേതര മൂല്യങ്ങൾക്കും നേരെയുള്ള ഭീഷണിയാണത്. അതിനാൽ അത്തരം നീക്കങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി ചെറുക്കണം. പ്രകോപനങ്ങളും പ്രലോഭനങ്ങളും വഴി സമാധാന ജീവിതം തകർക്കാനാണ് തൽപരകക്ഷികൾ ശ്രമിക്കുന്നത്. അതിൽ വശംവദരാകാതെ സഹനവും സംയമനവും കൈമുതലാക്കി വിശ്വാസികൾ മുന്നേറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമസ്ത പ്രസിഡൻറ് ഇ. സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത സെക്രട്ടറി കാന്തപുരം എ.പി. മുഹമ്മദ് മുസ്‍ലിയാർ ഉദ്ബോധന പ്രഭാഷണം നടത്തി. ശറഫുദ്ധീൻ ജമലുല്ലൈലി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ചിയ്യൂർ മുഹമ്മദ് മുസ്‌ലിയാർ, സി.പി ഉബൈദുല്ല സഖാഫി, പന്നൂർ അബൂബക്കർ സഖാഫി, അബ്ദുൽ ഖാദർ മുസ്‌ലിയാർ തുടങ്ങിയവർ സംബന്ധിച്ചു. സമാപന സെഷൻ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്റാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്തു. മർകസ് പ്രസിഡന്റ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. സി. മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് എന്നിവർ പ്രഭാഷണം നടത്തി. ( വാർത്ത ജനറൽ അല്ലെങ്കിൽ ജില്ലാ പേജിൽ വരണം.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story