Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒരുമയുടെ സന്ദേശവുമായി...

ഒരുമയുടെ സന്ദേശവുമായി ഇഫ്താർ സംഗമം

text_fields
bookmark_border
ഒരുമയുടെ സന്ദേശവുമായി ഇഫ്താർ സംഗമം
cancel
പേരാമ്പ്ര: പൈതോത്തെ സാംസ്കാരിക സംഘടനയായ ഓപ്പൺ സ്പേസിന്റെ നേതൃത്വത്തിൽ നടത്തിയ ഇഫ്താർ സംഗമം ഒരുമയുടെ സന്ദേശമായി. പൈതോത്ത് മദ്റസ അങ്കണത്തിൽ നടത്തിയ സംഗമത്തിൽ ജാതിമത-രാഷ്ട്രീയ ഭേദമന്യേ 400ഓളം പേർ പങ്കെടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജാശശി ഉദ്ഘാടനം ചെയ്തു. ഓപ്പൺ സ്പേസ് പ്രസിഡന്റ് ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു, വൈസ് പ്രസിഡന്റ് അനൂപ് കുമാർ, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.ടി. അഷ്റഫ്, സനാതനൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.പി. സജീഷ്, ശ്രീവിലാസ് ബിനോയ്, ഓപ്പൺ സ്പേസ് സെക്രട്ടറി എം.പി.കെ. അഹമ്മദ് കുട്ടി, എം.പി. മൊയ്തുഹാജി, കാപ്പുമ്മൽ ഇബ്രാഹീം എന്നിവർ സംസാരിച്ചു. സാജിദ് നടുവണ്ണൂർ ഇഫ്താർ സന്ദേശം നൽകി. മുരളി മോഹനൻ, കെ.പി. സിജു, പി.സി. ഉബൈദ്, എ.സി. ദേവദാസൻ, രാജൻ കെ. പുതിയേടത്ത്, കെ.കെ. അശോകൻ, ജി. ജയരാജൻ, ടി.പി. ബാലൻ, എ.സി. നൗഫൽ എന്നിവർ നേതൃത്വം നൽകി. Photo: ഓപ്പൺ സ്പേസിന്റെ നേതൃത്വത്തിൽ പൈതോത്ത് മദ്റസയിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story