Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകളഞ്ഞുകിട്ടിയ സ്വർണം...

കളഞ്ഞുകിട്ടിയ സ്വർണം ഉടമക്ക് തിരികെ നൽകി അധ്യാപകൻ മാതൃകയായി

text_fields
bookmark_border
കളഞ്ഞുകിട്ടിയ സ്വർണം ഉടമക്ക് തിരികെ നൽകി അധ്യാപകൻ മാതൃകയായി
cancel
പയ്യോളി: ടൗണിൽനിന്നും കളഞ്ഞുകിട്ടിയ നാലേകാൽ പവൻ സ്വർണാഭരണം ഉടമക്ക് തിരികെ നൽകി അധ്യാപകൻ മാതൃകയായി. കൊയിലാണ്ടി നമ്പ്രത്തുകര യു.പി സ്കൂൾ അധ്യാപകനായ പേരാമ്പ്ര കായണ്ണ ബസാർ പാറക്കൊമ്പത്ത് സതീഷ് കുമാറാണ് ഇരിങ്ങത്ത് പാക്കനാർപുരം പുത്തലത്ത് താഴെ പ്രഭാഷിണിക്ക് പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ വെച്ച് ആഭരണം തിരികെ നൽകിയത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ ഏറെ തിരക്കേറിയ പയ്യോളി ടൗണിലെ പേരാമ്പ്ര റോഡിലാണ് സംഭവമുണ്ടായത്. ട്രഷറി ആവശ്യത്തിനായി പയ്യോളിയിലെത്തിയ സതീഷ് കുമാർ തിരിച്ചുവരവെ പേരാമ്പ്ര റോഡിലെ ബേക്കറിയുടെ സമീപത്തുനിന്ന് ആഭരണം കളഞ്ഞു ലഭിക്കുകയായിരുന്നു. ഉടൻ ബേക്കറിയിലും സതീഷിന്‍റെ സുഹൃത്തുക്കളോടും സംഭവം സൂചിപ്പിക്കുകയും ഉടമ എത്തിയാൽ ഫോൺ നമ്പർ നൽകാൻ ഏൽപിക്കുകയും ചെയ്തു. വിഷയം നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോൾ ഉടമ പ്രഭാഷിണി സതീഷ് കുമാറുമായി ബന്ധപ്പെടുകയായിരുന്നു. ബേക്കറിയിൽനിന്ന് പലഹാരം വാങ്ങിച്ച് മടങ്ങവെയാണ് പ്രഭാഷിണിക്ക് ആഭരണം നഷ്ടപ്പെട്ടത്. പടം പയ്യോളി ടൗണിൽനിന്നും അധ്യാപകനായ സതീഷ് കുമാറിന് കളഞ്ഞുകിട്ടിയ സ്വർണാഭരണം പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ വെച്ച് ഉടമ പ്രഭാഷിണിക്ക് കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story