Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസിൽ ആറു...

ബസിൽ ആറു വയസ്സുകാരിയോട്​ മോശമായി പെരുമാറിയ യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസിൽ അമ്മയോടൊപ്പം യാത്രചെയ്യുകയായിരുന്ന ആറു വയസ്സുകാരിയോട്​ മോശമായി പെരുമാറിയ യുവാവ്​ അറസ്​റ്റിൽ. നിലമ്പൂർ സ്വദേശി ബിജു (44) ആണ്​ പിടിയിലായത്​. ഞായറാഴ്ച അർധരാത്രി തൃശൂർ-കണ്ണൂർ സൂപ്പർഫാസ്റ്റിലാണ് സംഭവം. കോഴിക്കോട് ടെർമിനലിൽനിന്ന് ബസിൽ കയറിയ യുവാവ് ബസ് പുറപ്പെട്ടയുടൻ കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിൽ സ്ഥലത്തെത്തിയ നടക്കാവ്​ പൊലീസ്​ കേസെടുത്തു. യുവാവ് മദ്യലഹരിയിലായിരുന്നു. തിരക്കുള്ള ബസിലായിരുന്നു സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story