Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുടിവെള്ളപദ്ധതിയുടെ...

കുടിവെള്ളപദ്ധതിയുടെ നവീകരണത്തിന്‌ ആറു ലക്ഷം

text_fields
bookmark_border
ഓമശ്ശേരി: അമ്പലക്കണ്ടി എട്ടാം വാർഡിലെ കനിയം പുറം 'തണ്ണീർ' കുടിവെള്ളപദ്ധതി നവീകരണത്തിന്‌ ആറു ലക്ഷം രൂപ അനുവദിച്ചതായി വാർഡ്‌ അംഗം യൂനുസ്‌ അമ്പലക്കണ്ടി അറിയിച്ചു. കിണർ, ടാങ്ക് പുനരുദ്ധാരണവും മുഴുവൻ ഉപഭോക്താക്കൾക്കും വാട്ടർ മീറ്റർ ഘടിപ്പിക്കലുമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്താനാണ്‌ ഫണ്ടനുവദിച്ചത്‌. നവീകരണത്തിനുള്ള ക്വട്ടേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ട്‌. കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസി (കെ.ആർ.ഡബ്ല്യൂ.എസ്‌.എ)യുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ്‌ നിർമാണപ്രവർത്തനങ്ങൾ നടക്കുക. വർഷകാലത്തിനുമുമ്പ്‌ പ്രവൃത്തി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വാർഡ്‌ അംഗം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story