Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകക്കൂസ് മാലിന്യം പൊതു...

കക്കൂസ് മാലിന്യം പൊതു ഓടയിലേക്ക് ഒഴുക്കിയ സ്ഥാപനത്തിനെതിരെ നടപടി ആരംഭിച്ചു

text_fields
bookmark_border
നാദാപുരം: കക്കംവള്ളിയിൽ സി.കെ ബിൽഡിങ് എന്ന സ്ഥാപനത്തിന്റെ കക്കൂസ് ടാങ്ക് നിറഞ്ഞ് മാലിന്യം പൊതു ഓടയിലേക്ക് ഒഴുക്കിയതുമായി ബന്ധപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ വിഭാഗം നടപടി തുടങ്ങി. പൊതു ഓടയുടെ സ്ലാബ് നീക്കി നടത്തിയ പരിശോധനയിൽ മാലിന്യം ഒഴുകുന്നതായ നാട്ടുകാരുടെ പരാതി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കെട്ടിട ഉടമക്ക് 24 മണിക്കൂറിനകം പ്രശ്നപരിഹാരത്തിന് നിയമപരമായ നോട്ടീസ് നൽകി. പ്രദേശവാസികളും കച്ചവടക്കാരും നാട്ടുകാരും നാദാപുരം താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർക്ക് നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. പരിശോധനക്ക് നാദാപുരം ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെ.എച്ച്.ഐമാരായ പി.കെ. പ്രീജിത്ത്, സി. പ്രസാദ്, കെ. കുഞ്ഞിമുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story