Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:41 AM IST Updated On
date_range 26 April 2022 5:41 AM ISTതുഞ്ചൻ സാഹിത്യപുരസ്കാരം സമ്മാനിച്ചു
text_fieldsbookmark_border
വടകര: നവാഗതരായ എഴുത്തുകാർക്ക് കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി നൽകുന്ന പ്രഥമ തുഞ്ചൻ സാഹിത്യപുരസ്കാരം 'അമൃതായനം' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ശശി കളരിയേലിന് പ്രശസ്ത സാഹിത്യകാരൻ പി. സുരേന്ദ്രൻ സമർപ്പിച്ചു. 10,001 രൂപയും ശില്പവും അടങ്ങുന്നതാണ് തുഞ്ചൻ പുരസ്കാരം. കെ.എം.കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജൂറി ചെയർമാൻ കുഞ്ഞിക്കണ്ണൻ വാണിമേൽ മുഖ്യപ്രഭാഷണം നടത്തി. മണിയൂർ ഗ്രാമപഞ്ചായത്ത് മെംബർമാരായ കെ. ശശിധരൻ, പി.കെ. ബിന്ദു, ജി.കെ. ഒതയോത്ത്, പി. ഇസ്മായിൽ ചില്ല, പി.എം. പ്രേംകുമാർ, സൈദ് കുറുന്തോടി, പ്രതാപ് മോണാലിസ എന്നിവർ സംസാരിച്ചു. ടി.പി. രാജീവൻ സ്വാഗതവും വി.ടി. ലെനിൻ നന്ദിയും പറഞ്ഞു. ചിത്രം കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി നൽകുന്ന പ്രഥമ തുഞ്ചൻ സാഹിത്യപുരസ്കാരം 'അമൃതായനം' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ശശി കളരിയേലിന് പ്രശസ്ത സാഹിത്യകാരൻ പി. സുരേന്ദ്രൻ നൽകുന്നു saji 6 .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
