Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:36 AM IST Updated On
date_range 26 April 2022 5:36 AM ISTസ്വിസ് അംബാസഡർ ഐ.ഐ.എം.കെയിൽ
text_fieldsbookmark_border
കോഴിക്കോട്: ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് അംബാസഡർ ഡോ. റാൾഫ് ഹെക്നർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐ.ഐ.എം.കെ) കാമ്പസ് സന്ദർശിച്ചു. സംസ്ഥാനത്ത് 1960കളിൽ തുടങ്ങിയ ഇന്തോ-സ്വിസ് പ്രോജക്ട് രാജ്യത്തെ ക്ഷീരമേഖലയിലെ അതുല്യവും വിസ്മയകരവുമായ സഹകരണമായിരുന്നെന് ഹെക്നർ പറഞ്ഞു. ലോകത്തിന്‍റെ അംഗീകാരം നേടിയ ഇന്ത്യയിലെ നൂതനമായ ആശയങ്ങളുമായി അക്കാദമികവും ശാസ്ത്രീയവും സാങ്കേതികവുമായ സഹകരണത്തിന് സ്വിറ്റ്സർലൻഡ് ഉദ്ദേശിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനായി ആശയങ്ങൾ കൈമാറാനും ഇടപെടാനും ഐ.ഐ.എം.കെയിലെ അധ്യാപകരോടും ഗവേഷകരോടും അദ്ദേഹം അഭ്യർഥിച്ചു. അഗാധമായ ജനാധിപത്യ ബോധവും രാജ്യങ്ങളുമായുള്ള ബന്ധത്തിൽ നിഷ്പക്ഷതയും പുലർത്തുന്ന രാജ്യങ്ങളാണ് ഇന്ത്യയും സ്വിറ്റ്സർലൻഡുമെന്ന് ഐ.ഐ.എം.കെ ഡയറക്ടർ പ്രഫ. ദേബാഷിശ് ചാറ്റർജി പറഞ്ഞു. ഐ.ഐ.എം.കെയുടെ സംഭാവനകളെ സംസ്ഥാന സർക്കാറിന്‍റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയും നയതന്ത്രജ്ഞനുമായ വേണു രാജാമണി അഭിനന്ദിച്ചു. മലബാർ മിൽമ ചെയർമാൻ കെ.എസ്. മണിയും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story