Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:36 AM IST Updated On
date_range 26 April 2022 5:36 AM ISTആരോഗ്യജാഗ്രത: ജില്ലതല ഉദ്ഘാടനം
text_fieldsbookmark_border
കോഴിക്കോട്: ആരോഗ്യജാഗ്രത പ്രവർത്തനങ്ങളുടെ ജില്ലതല ഉദ്ഘാടനം ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി നിർവഹിച്ചു. സംസ്ഥാന മന്ത്രിസഭ വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന വകുപ്പുതല സെമിനാർ വേദിയായ ഫ്രീഡം സ്ക്വയറിൽ നടന്ന ചടങ്ങിൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ഉമ്മർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. ഡോ. കെ.കെ. ഷിനി ലോക മലമ്പനി ദിനാചരണ സന്ദേശം നൽകി. ഡി.എസ്.ഒ ഡോ. സരള നായർ, ഡോ. സി.കെ. ഷാജി, ഡോ. അഖിലേഷ് കുമാർ, സജു തേഡ്, പ്രകാശ്, ബേബി നാപ്പള്ളി, കെ. മുഹമ്മദ് മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു. മികച്ചപ്രവർത്തനം നടത്തിയ ഗവ. ജനറൽ ഹോസ്പിറ്റൽ ലാബ് ടെക്നീഷ്യൻ സജീവിനെ ചടങ്ങിൽ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story