Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:36 AM IST Updated On
date_range 26 April 2022 5:36 AM ISTമന്ത്രിസഭ വാർഷികം: ജില്ലതല ആഘോഷങ്ങൾ ഇന്ന് സമാപിക്കും
text_fieldsbookmark_border
കോഴിക്കോട്: മന്ത്രിസഭ വാർഷികത്തിന്റെ ഭാഗമായ ജില്ലതല ആഘോഷങ്ങൾ ചൊവ്വാഴ്ച സമാപിക്കും. വൈകീട്ട് ഏഴിന് ബീച്ച് ഓപൺ സ്റ്റേജിലാണ് സമാപന സമ്മേളനം. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷനാകും. മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയാകും. മേയർ ബീന ഫിലിപ്, എം.പിമാരായ എം.കെ. രാഘവൻ, കെ. മുരളീധരൻ, എളമരം കരീം എന്നിവർ സന്നിഹിതരാകും. ജില്ലയിലെ എം.എൽ.എമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിനോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ ഒരുക്കിയ പ്രദർശന-വിപണനമേളയിലെ ഏറ്റവും മികച്ച സ്റ്റാളുകൾക്കുള്ള പുരസ്കാരസമർപ്പണവും നടക്കും. സമാപന സമ്മേളനത്തിനുശേഷം രാത്രി എട്ടിന് മസാല കോഫി ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story