Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:53 AM IST Updated On
date_range 25 April 2022 5:53 AM ISTന്യായാധിപരെ തോൽപിച്ച് അഭിഭാഷകർ
text_fieldsbookmark_border
കോഴിക്കോട്: അഭിഭാഷകരും ന്യായാധിപരും എറ്റുമുട്ടിയ ക്രിക്കറ്റ് മത്സരത്തിൽ അഭിഭാഷകർക്ക് ജയം. ടി.പി. അരവിന്ദാക്ഷ മേനോൻ സ്മാരക ഓൾ കേരള ഇന്‍റർ ബാർ ക്രിക്കറ്റ് ടൂർണമെന്റിനോട് അനുബന്ധിച്ചു നടന്ന മത്സരത്തിൽ അഭിഭാഷക ടീം 46 റൺസിനാണ് ജയിച്ചത്. അഭിഭാഷകർ 15 ഓവറിൽ നാല് വിക്കറ്റിന് 139 റൺസെടുത്തപ്പോൾ ന്യായാധിപർ 12 ഓവറിൽ 93 റൺസെടുത്ത് എല്ലാവരും പുറത്തായി. അഡ്വ.സുബിൻ ബാബുവാണ് മാൻ ഓഫ് ദ മാച്ച്. സർവിസിൽ നിന്ന് വിരമിക്കുന്ന മുതിർന്ന ജില്ല ജഡ്ജിയും ടീം ക്യാപ്റ്റനുമായ കെ. സത്യനെ ആദരിച്ചു. മുഖ്യാതിഥി കേരള ഹൈകോടതി ജഡ്ജ് ജസ്റ്റിസ് ടി.ആർ. രവി ട്രോഫിയും ഉപഹാരങ്ങളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story