Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:52 AM IST Updated On
date_range 25 April 2022 5:52 AM ISTപൊലീസ് സ്റ്റേഷനു മുന്നിൽ ഇലക്ട്രിക് ഓട്ടോക്കാരുടെ പ്രതിഷേധം
text_fieldsbookmark_border
കോഴിക്കോട്: ആളെ കയറ്റിപ്പോവുകയായിരുന്ന ഇലക്ട്രിക് ഓട്ടോ തടഞ്ഞ ഡീസൽ ഓട്ടോ ഡ്രൈവർക്കെതിരെ കേസെടുക്കാത്തതിനെതിരെ പൊലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധം. നിരവധി ഇലക്ട്രിക് ഓട്ടോ ഡ്രൈവർമാരാണ് ഞായറാഴ്ച കസബ സ്റ്റേഷനുമുന്നിലെത്തി പ്രതിഷേധിച്ചത്. വെള്ളിയാഴ്ച രാത്രി ഫ്രാൻസിസ് റോഡ് സ്വദേശി ഹനീഫ തന്‍റെ ഇലക്ട്രിക് ഓട്ടോയിൽ റാംമോഹൻ റോഡിൽ നിന്ന് ആളെ കയറ്റിപ്പോവുകയായിരുന്നു. എന്നാൽ പിന്നാലെയെത്തിയ ഡീസൽ ഓട്ടോ ഡ്രൈവർ ഇദ്ദേഹത്തെ അസഭ്യം പറയുകയും ഫോക്കസ് മാളിന് മുന്നിൽവെച്ച് ഓട്ടോ തടഞ്ഞെന്നുമാണ് പരാതി. സംഭവത്തിൽ ശനിയാഴ്ച കസബ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പൊലീസ് തുടർനടപടി സ്വീകരിച്ചില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. അതേസമയം തന്‍റെ ഓട്ടോയിൽ ഇടിച്ച് ഇലക്ട്രിക് ഓട്ടോ നിർത്താതെ പോവുകയായിരുന്നുവെന്ന് കാട്ടി ഡീസൽ ഓട്ടോയിലെ ഡ്രൈവറും പരാതി നൽകി. രണ്ടുപേരുടെ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. അടുത്തിടെയായി ഇലക്ട്രിക് ഓട്ടോകൾ നഗരത്തിൽ തടയുന്നത് തുടർക്കഥയായിട്ടുണ്ടെന്നും നിയമ നടപടി സ്വീകരിക്കണമെന്നും ഇലക്ട്രിക് ഓട്ടോ ജില്ല കമ്മിറ്റി രക്ഷാധികാരി ഇ. സലീം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story