Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:52 AM IST Updated On
date_range 25 April 2022 5:52 AM ISTപെരുന്നാൾ ഷോപ്പിങ്ങിനിടെ പാദസരം മോഷ്ടിച്ച സ്ത്രീ പിടിയിൽ
text_fieldsbookmark_border
കോഴിക്കോട്: മിഠായിത്തെരുവിൽ പെരുന്നാൾ ഷോപ്പിങ്ങിനെത്തിയ വെങ്ങാലി സ്വദേശിയുടെ മകളുടെ സ്വർണ പാദസരം മോഷ്ടിച്ച സ്ത്രീ പിടിയിൽ. മധുര കൽമേട് കോളനി നിവാസിയായ പ്രിയയാണ് ടൗൺ പൊലീസിന്‍റെ പിടിയിലായത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. പ്രതിക്കെതിരെ തൃശൂർ ഈസ്റ്റ് , മെഡിക്കൽ കോളജ് , കുന്ദമംഗലം, പെരിന്തൽമണ്ണ, നാദാപുരം സ്റ്റേഷനുകളിൽ സമാനകേസുകൾ നിലവിലുണ്ട്. ടൗൺ എസ് .ഐ അനൂപ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷാജി, സജേഷ് കുമാർ, സി. പി. ഒ മാരായ ഉല്ലാസ് , ജിതേന്ദ്രൻ, ഷിജിത്ത്, സുജന, സുനിത എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story