Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാക്കൂർ തോട്ടിൽ...

കാക്കൂർ തോട്ടിൽ ശുചീകരണമാരംഭിച്ചു

text_fields
bookmark_border
കാക്കൂർ തോട്ടിൽ ശുചീകരണമാരംഭിച്ചു
cancel
കാക്കൂർ: കായലൊടി താഴം മുതൽ പറമ്പോനത്താഴം വരെയുള്ള 12 കിലോമീറ്ററോളം വരുന്ന കാക്കൂർ തോടിന്റെ ശുചീകരണപ്രവർത്തനങ്ങൾക്ക് തുടക്കം. ഓരോ വാർഡുകളിലും വിവിധ ക്ലസ്റ്ററുകൾ രൂപവത്കരിച്ചാണ് തോടിന്റെ ശുചീകരണം നടത്തിയത്. തൊഴിലുറപ്പ് തൊഴിലാളികൾ, കുട്ടിപ്പൊലീസുകാർ, എൻ.എസ്.എസ് വളന്റിയർമാർ, ഹരിതകർമ സേനാംഗങ്ങൾ, കുടുംബശ്രീ-ആരോഗ്യപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനിൽകുമാർ പഞ്ചായത്ത്തല ഉദ്ഘാടനം നിർവഹിച്ചു. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. ഷാജി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം വി. ഷൈലേഷ്, വി. സിദ്ദീഖ്, എസ്.വി. ജോത്സ്യന, കെ. സർജാസ്, കെ.സി. ബാലകൃഷ്ണൻ, ഒ. രാമചന്ദ്രൻ, കെ. ശശീന്ദ്രൻ, സെക്രട്ടറി കെ. മനോജ്, ജിജിത്ത്, ഷാഹിർ കുട്ടമ്പൂർ തുടങ്ങിയവർ സംസാരിച്ചു. പടം :തോടിന്റെ ശുചീകരണപ്രവർത്തനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സുനിൽകുമാർ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story