Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:50 AM IST Updated On
date_range 25 April 2022 5:50 AM ISTഓമശ്ശേരി ക്ഷീരസംഘം അവാർഡ് ഏറ്റുവാങ്ങി.
text_fieldsbookmark_border
ഓമശ്ശേരി. മലബാർ മേഖലയിലെ ഏറ്റവും കൂടുതൽ മിൽമ ഉൽപന്നങ്ങൾ വിൽപന നടത്തിയ പ്രാഥമിക ക്ഷീര സംഘത്തിനുള്ള (2020-21) പുരസ്കാരം പി.ടി.എ. റഹീം എം.എൽ.എ യിൽ നിന്നും ഓമശ്ശേരി ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് കെ. കരുണാകരൻ, സെക്രട്ടറി പി.എം. കേശവൻ നമ്പൂതിരി എന്നിവർ ഏറ്റുവാങ്ങി. ഇന്ത്യ- സ്വിസ് സഹകരണത്തോടെ മലബാറിൽ നടപ്പാക്കിയ ഉത്തരകേരള ക്ഷീര പദ്ധതിയുടെ 35ാം വാർഷികത്തോടനുബന്ധിച്ച് മിൽമ മലബാർ യൂനിയൻ സംഘടിപ്പിച്ച ചടങ്ങിൽ വെച്ചാണ് അവാർഡ് വിതരണം നടന്നത് മിൽമ ചെയർമാൻ കെ.എസ്. മണിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. മലബാർ മിൽമയുടെ ആസ്ഥാനത്ത് നിർമിക്കുന്ന പുതിയ ഹെഡോഫിസ് കെട്ടിടത്തിന്റെ ശിലാഫലകം ഇന്ത്യയിലെ സ്വിസ് അംബാസഡർ ഡോക്ടർ റാൽഫ് ഹെകനെർ അനാച്ഛാദനം ചെയ്തു. എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, പി.ടി.എ. റഹീം എന്നിവർ സംസാരിച്ചു. ചിത്രം. കൂടുതൽ പാലുൽപന്നങ്ങൾ വിൽപന നടത്തിയ പ്രാഥമിക ക്ഷീര സഹകരണ സംഘത്തിനുള്ള അവാർഡ് പി.ടി.എ. റഹീം എം.എൽ.എ യിൽ നിന്നും ഓമശ്ശേരി ക്ഷീര സഹകരണ സംഘം ഏറ്റുവാങ്ങുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
