Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആക്രി പെറുക്കാനെത്തി...

ആക്രി പെറുക്കാനെത്തി മാല കവർന്ന സ്ത്രീ പിടിയിൽ

text_fields
bookmark_border
കോഴിക്കോട്​: ആക്രി പെറുക്കാനെത്തി രണ്ട്​ വയസ്സുള്ള കുട്ടിയുടെ സ്വർണമാല പിടിച്ചുപറിച്ച സ്ത്രീ പിടിയിൽ. ഞായറാഴ്ച ഉച്ച​ 12 മണിയോടെയാണ്​ സംഭവം. തമിഴ്​നാട്​ നെയ്​​വേലി കടലൂർ സ്വദേശിനിയായ തൈലിയാണ്​ (52) പന്നിയങ്കര ​പൊലീസിന്‍റെ പിടിയിലായത്​. പയ്യാനക്കൽ വലിയപാടംപറമ്പ്​ സി.ടി ഹൗസിന്‍റെ മുറ്റത്തുണ്ടായിരുന്ന കുട്ടിയുടെ അരപ്പവൻ തൂക്കം വരുന്ന മാലയാണ്​ പിടിച്ചുപറിച്ചത്​. മണിക്കൂറുകൾക്കകം പ്രതിയെ പൊലീസ്​ കണ്ടെത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു. എസ്​.ഐ കെ. മുരളീധരൻ, എ.എസ്​.ഐ എം. ബിജു, സീനിയർ സിവിൽ ​പൊലീസ്​ ഓഫിസർമാരായ സന്തോഷ്​, രാജേഷ്​, സിവിൽ ​പൊലീസ്​ ഓഫിസർമാരായ സച്ചിത്​, ഫുജറ എന്നിവരടങ്ങിയ സംഘമാണ്​ പ്രതിയെ പിടികൂടിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story