Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:49 AM IST Updated On
date_range 25 April 2022 5:49 AM ISTഇഫ്താർ വിരുന്നും സ്നേഹസംഗമവും
text_fieldsbookmark_border
പന്നിക്കോട്: ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തംഗങ്ങൾ ഉൾപ്പെടെയുള്ള ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ, വിവിധ രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക, യുവജനസംഘടന പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ച് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇഫ്താർ വിരുന്നും സ്നേഹസംഗമവും നടത്തി. ഇരുനൂറോളം പേർ പങ്കെടുത്തു. ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം.കെ. നദീറ, ഡോ. മനുലാൽ, മുക്കം പ്രസ് ക്ലബ് പ്രസിഡൻറ് സി. ഫസൽ ബാബു, മാധ്യമപ്രവർത്തകൻ എ.പി. മുരളീധരൻ, സി.ജെ. ആൻറണി, മജീദ് പുതുക്കുടി, കെ.പി. അബ്ദുറഹിമാൻ, അഷ്റഫ് കൊളക്കാടൻ, ശംസുദ്ദീൻ ചെറുവാടി, ഗ്രാമപഞ്ചായത്തംഗം സിജി കുറ്റികൊമ്പിൽ, എം.എ. അബ്ദുറഹിമാൻ, പഞ്ചായത്ത് സെക്രട്ടറി ഹരിഹരൻ, യു.എ. മുനീർ, വില്ലേജ് ഓഫിസ് ജീവനക്കാർ, കെ.എസ്.ഇ.ബി ജീവനക്കാർ, ആരോഗ്യപ്രവർത്തകർ, പഞ്ചായത്ത് നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു. കെ.ടി. മൻസൂറിന് ഗ്രാമപഞ്ചായത്തിന്റെ ഉപഹാരം കൈമാറി. ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് ജില്ല പഞ്ചായത്ത് മെംബർ നാസർ എസ്റ്റേറ്റ്മുക്ക് നൽകിയ ഉപഹാരവും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബാബു പൊലുകുന്നത്ത് സ്വാഗതവും പഞ്ചായത്തംഗം ഷിഹാബ് മാട്ടുമുറി നന്ദിയും പറഞ്ഞു. kdr1:പഞ്ചായത്ത് ഭരണസമിതിക്ക് ജില്ല പഞ്ചായത്ത് മെംബർ നാസർ എസ്റ്റേറ്റ്മുക്ക് നൽകുന്ന ഉപഹാരം ഭരണസമിതി അംഗങ്ങൾ സ്വീകരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
