Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:47 AM IST Updated On
date_range 25 April 2022 5:47 AM IST'സീതി സാഹിബിന്റെ ദർശനങ്ങൾ പുതുതലമുറ മാതൃകയാക്കണം'
text_fieldsbookmark_border
ബാലുശ്ശേരി: കെ.എം. സീതി സാഹിബിന്റെ ചിന്തകളും ദർശനങ്ങളും പുതിയ സാമൂഹിക സാഹചര്യത്തിൽ ഏറെ പ്രസക്തിയുള്ളതാണെന്നും പുതിയ തലമുറ അദ്ദേഹത്തിന്റെ മാതൃക പിൻപറ്റാൻ തയാറാകണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി അംഗം അഹമ്മദ് കുട്ടി ഉണ്ണികുളം പറഞ്ഞു. ബാലുശ്ശേരി നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സീതി സാഹിബ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് പി.എച്ച്. ഷമീർ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്‍ലിം ലീഗ് ജന. സെക്രട്ടറി ഷാഹുൽ ഹമീദ് നടുവണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. സാജിദ് നടുവണ്ണൂർ, വി.കെ.സി. ഉമർ മൗലവി, നിസാർ ചേലേരി, എം.കെ. പരീത് മാസ്റ്റർ, എം. പോക്കർ കുട്ടി മാസ്റ്റർ, സമദ് പൂനത്ത്, ബഷീർ നൊരവന, കെ.സി. ബഷീർ മാസ്റ്റർ, വാഴയിൽ ഇബ്രാഹീം ഹാജി, ലത്തീഫ് നടുവണ്ണൂർ, ഫസൽ കൂനഞ്ചേരി, ഷഫീഖ് മാമ്പൊയിൽ, കെ.കെ. മുനീർ, തസ്ലി കാവിൽ, അലി പുതുശ്ശേരി, അഡ്വ. കെ.കെ. സൈനുദ്ദീൻ, അജ്മൽ കൂനഞ്ചേരി, അനസ് അൻവർ, അൽത്താഫ് ഹുസയിൻ എന്നിവർ സംസാരിച്ചു. സി.കെ. ഷക്കീർ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story