Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദിപാഷിന്റെ വീട്...

ദിപാഷിന്റെ വീട് എം.എൽ.എ സന്ദർശിച്ചു

text_fields
bookmark_border
ദിപാഷിന്റെ വീട് എം.എൽ.എ സന്ദർശിച്ചു
cancel
പേരാമ്പ്ര: യു.എ.ഇ ചരക്കുകപ്പൽ തട്ടിയെടുത്ത് ഹൂതി വിമതർ ബന്ദിയാക്കിയ ജീവനക്കാരിൽ ഉൾപ്പെട്ട മേപ്പയൂർ വിളയാട്ടൂർ മുട്ടപറമ്പിൽ ദിപാഷിന്റെ വീട് ടി.പി. രാമകൃഷ്ണൻ എം.എൽ.എ സന്ദർശിച്ച് മാതാപിതാക്കളെ ആശ്വസിപ്പിച്ചു. യമന്റെ പടിഞ്ഞാറൻതീരമായ അൽ ഹുദക്ക് സമീപത്തുനിന്നാണ് ദിപാഷ് ജോലിചെയ്യുന്ന കപ്പൽ ജനുവരിയിൽ തീവ്രവാദികൾ തട്ടിയെടുത്തത്. ദിപാഷ്, ആലപ്പുഴ ഏവൂർ സ്വദേശി അഖിൽ, കോട്ടയം സ്വദേശി ശ്രീജിത്ത് എന്നീ മലയാളികളടക്കം 11 ഇന്ത്യക്കാരാണ് ബന്ദിയാക്കപ്പെട്ടത്. ഇവരുടെ മോചനത്തിനായി സർക്കാർതലത്തിൽ ഇടപെടലുണ്ടാവുമെന്ന് ഉറപ്പുനൽകി. മകന്റെ മടങ്ങിവരവും കാത്ത് ഭയപ്പാടിൽ കഴിയുകയാണ് പിതാവ് കേളപ്പനും മാതാവ് ദേവിയും. കേളപ്പൻ - ദേവി ദമ്പതികൾക്ക് ദിപാഷ് ഉൾപ്പെടെ മൂന്ന് മക്കളാണ് ഉള്ളത്. രണ്ട് പെൺമക്കൾ വിവാഹിതരായി ഭർതൃവീട്ടിലാണ്. മകനൊരാപത്തും വരാതെ തിരിച്ചെത്തണമെന്ന് പ്രാർഥിക്കുകയാണ് ഊണും ഉറക്കവും ഒഴിഞ്ഞ് ഈ കുടുംബം. Photo: ടി.പി. രാമകൃഷ്ണൻ എം.എൽ.എ ദിപാഷിന്റെ വീട് സന്ദർശിച്ചപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story