Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബൈപാസ് നിര്‍മാണം:...

ബൈപാസ് നിര്‍മാണം: വെള്ളപ്പൊക്കഭീഷണി ഉയർത്തി തടയണകൾ

text_fields
bookmark_border
വടകര: തലശ്ശേരി മാഹി ബൈപാസ് നിര്‍മാണത്തിന്റെ ഭാഗമായുള്ള തടയണകൾ വെള്ളപ്പൊക്കഭീഷണി ഉയർത്തുന്നു. മാഹി പുഴക്ക് കുറുകെ നിര്‍മിക്കുന്ന പാലം പ്രവൃത്തിയുടെ ഭാഗമായി സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തി നിര്‍മിച്ച തടയണകളാണ് ഭീഷണിയാവുന്നത്. ബൈപാസ് പാലം പ്രവൃത്തി അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്. നിർമാണ പ്രവൃത്തിയുടെ ഭാഗമായാണ് പലയിടത്തും തടയണകൾ കെട്ടി ഒഴുക്ക് തടഞ്ഞത്. കഴിഞ്ഞ വര്‍ഷങ്ങളിൽ ബണ്ടുകള്‍ നീക്കം ചെയ്യാത്തതിനെ തുടർന്ന് പുഴയുടെ ഒഴുക്ക് തടസ്സപ്പെട്ടിരുന്നു. പുഴ കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ജില്ലയിലെ വീടുകളില്‍ വെള്ളം കയറുകയും നിരവധി വീടുകള്‍ക്ക് നാശം നേരിടുകയും ചെയ്തിരുന്നു. ചില വീടുകള്‍ താമസയോഗ്യമല്ലാതാകുകയും ചെയ്തു. ജില്ല ഭരണകൂടം തടയണ നീക്കംചെയ്യാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ബണ്ടുകളുടെ മേല്‍ഭാഗം മാത്രം നീക്കംചെയ്യുകയായിരുന്നു. മഴക്കുശേഷം വീണ്ടും ബണ്ടുകള്‍ പൂര്‍വസ്ഥിതിയില്‍ നിര്‍മിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽ മഴയിൽതന്നെ പലയിടങ്ങളിലായി വെള്ളം കയറുന്ന സ്ഥിതിയുണ്ട്. കാലവർഷമാവുന്നതോടെ മേഖലയിൽ തടയണകൾ നീക്കംചെയ്തില്ലെങ്കിൽ രൂക്ഷമായ വെള്ളപ്പൊക്കത്തിന് സാധ്യതയേറെയാണ്. പാത നിർമാണവുമായി നിർമിച്ച തടയണയും മറ്റ് തടസ്സങ്ങളും പൂർണമായി പൊളിച്ചുനീക്കണമെന്ന് അഴിയൂർ വില്ലേജ് ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു. ബണ്ടുകൾ മഴക്കാലങ്ങളിൽ വെള്ളപ്പൊക്കഭീഷണി സൃഷ്ടിക്കുകയാണ്. സ്ഥലം പരിശോധിച്ച് ജില്ല ഭരണകൂടത്തിന് റവന്യൂവകുപ്പും പഞ്ചായത്തും ചേർന്ന് റിപ്പോർട്ട് സമർപ്പിക്കും. സമിതി അംഗം കോട്ടായി ബാലന്റെ നിര്യാണത്തിൽ അനുശോചിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. വില്ലേജ് ഓഫിസർ ടി.പി. റിനീഷ്, പി. ബാബുരാജ്, പ്രദീപ് ചോമ്പാല, പി. വാസു, അജ്മാൻ ഇസ്മായിൽ, മുബാസ് കല്ലേരി, ടി.ടി. പത്മനാഭൻ, കെ.വി. രാജൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story