Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:35 AM IST Updated On
date_range 25 April 2022 5:35 AM ISTബുൾഡോസർ രാജിനെ പിന്തുണച്ച് കർണാടക ബി.ജെ.പി
text_fieldsbookmark_border
കലാപകാരികളുടെ വീട് തകർക്കണമെന്ന് സംസ്ഥാന അധ്യക്ഷനും മന്ത്രിയും ബംഗളൂരു: ഉത്തർപ്രദേശിന്റെ മാതൃകയിൽ കലാപകാരികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കണമെന്ന ആവശ്യവുമായി ബി.ജെ.പി കർണാടക അധ്യക്ഷനും മന്ത്രിയും രംഗത്ത്. ഗുജറാത്ത്, ഉത്തർപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളുടെ മാതൃക കർണാടകയിലും നടപ്പാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എം.പി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയപ്രേരിതമായ അക്രമങ്ങൾ ഇനിയും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനെ തടയാൻ ശക്തമായ നിയമം വേണം. ഇത്തരം സംഘർഷം തീവ്രവാദത്തിന് സമമാണ്. ജാതിയോ മതമോ നോക്കാതെ നടപടിയെടുക്കണം. അക്രമികൾക്കും കലാപകാരികൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് റവന്യൂ മന്ത്രി ആർ. അശോക പറഞ്ഞു. എല്ലാ മുസ്ലിം വിഭാഗവും കുറ്റവാളികൾ അല്ല. അവരിൽ ചിലർ വിദേശശക്തികളുമായി ചേർന്ന് തീവ്രവാദ സംഘടനകളുടെ ലഘുലേഖകൾ ഉൾപ്പെടെ വീടുകളിൽ സൂക്ഷിക്കും. പാകിസ്താനെ പിന്തുണച്ച് ഇന്ത്യാ വിരുദ്ധ സന്ദേശം പ്രചരിപ്പിക്കും. അനധികൃത വീടുകൾ തകർക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. ബംഗളൂരുവിലെയും ഹുബ്ബള്ളിയിലെയും സംഘർഷങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണ്. കുറ്റക്കാരെ പാഠം പഠിപ്പിക്കേണ്ടതുണ്ടെന്നും ആർ. അശോക പറഞ്ഞു. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി, മൈസൂരു-കുടക് എം.പി പ്രതാപ് സിംഹ എന്നിവരും ബുൾഡോസർ രീതി നടപ്പാക്കണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story