Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഡി.കോളജ്​ പരിശോധന...

മെഡി.കോളജ്​ പരിശോധന ചാർജ് വർധന പിൻവലിക്കണം -വെൽഫെയർ പാർട്ടി

text_fields
bookmark_border
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗ പരിശോധനാ നിരക്ക് കുത്തനെ വർധിപ്പിച്ച ആശുപത്രി വികസന സമിതി തീരുമാനം പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. എക്സ്റേ, സ്കാനിങ് ഉൾപ്പെടെയുള്ളവയുടെ നിരക്കുവർധന ആശുപത്രിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് നിർധന രോഗികളെയും അത്യാഹിത വിഭാഗത്തിലെത്തുന്നവരെയും സാരമായി ബാധിക്കും. വികസന സമിതിക്ക് ഫണ്ടുണ്ടാക്കാൻ പാവപ്പെട്ട രോഗികളെ പിഴിയുന്ന നിലപാട് നീതീകരിക്കാനാവില്ല. നിരക്ക് വർധന പിൻവലിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് വെൽഫെയർ പാർട്ടി നേതൃത്വം നൽകും. ജില്ല പ്രസിഡന്റ് അസ്​ലം ചെറുവാടി അധ്യക്ഷത വഹിച്ചു. ടി.കെ. മാധവൻ, എ.പി. വേലായുധൻ, പി.സി. മുഹമ്മദ്കുട്ടി, മുസ്തഫ പാലാഴി, ഇ.പി. അൻവർ സാദത്ത്, പി.കെ. അബ്ദുറഹിമാൻ, ബി.വി. അബ്ദുല്ലത്തീഫ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story