Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:30 AM IST Updated On
date_range 25 April 2022 5:30 AM ISTഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു ജില്ല സമ്മേളനം
text_fieldsbookmark_border
വടകര: മോട്ടോർ തൊഴിലാളികളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. മോട്ടോർ വാഹന നിയമ ഭേദഗതിയിലൂടെ പാവപ്പെട്ട തൊഴിലാളികളെയാണ് കേന്ദ്ര സർക്കാർ കൊള്ളയടിക്കുന്നത്. ഇൻഷുറൻസ് വർധന, 15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണമെന്നത്, ജി.പി.എസ്, അടിക്കടിയുണ്ടാവുന്ന ഇന്ധന വിലവർധന, വിവിധ തരത്തിലുള്ള ഫീസ് വർധന എന്നിവ കാരണം മേഖലയിൽ തൊഴിൽ ചെയ്ത് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ള തെന്നും പ്രമേയത്തിൽ പറഞ്ഞു. എഫ്.സി.ഐ മേഖലയിലെ ലോറി തൊഴിലാളികളോട് കരാറുകാരും ഉദ്യോഗസ്ഥരും കാണിക്കുന്ന അനീതിക്കെതിരെ 27ന് ഗോഡൗണുകൾക്ക് മുന്നിൽ പ്രതിഷേധ ധർണയും മേയ് 17ന് സെക്രട്ടേറിയറ്റ് മാർച്ചും സംഘടിപ്പിക്കാനും തീരുമാനിച്ചു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സി.പി. സുലൈമാൻ അധ്യക്ഷത വഹിച്ചു. എ. ജയരാജ് രക്തസാക്ഷി പ്രമേയവും ജോണി എടശേരി അനുശോചന പ്രമേയവും ജില്ല ജനറൽ സെക്രട്ടറി പരാണ്ടി മനോജ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.വി. ജയരാജ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. ഇബ്രാഹിം കുട്ടി, സി.ഐ.ടി.യു ജില്ല പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ എന്നിവർ സംസാരിച്ചു. വി.കെ. വിനു സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: സി.പി. സുലൈമാൻ (പ്രസി.), ജോണി എടശ്ശേരി, സി.കെ. സതീശൻ, കെ.കെ. കൃഷ്ണൻ, എ.കെ. കരീം, ആർ.കെ. മനോജ് (വൈ.പ്രസി.), പരാണ്ടി മനോജ് (ജന സെക്ര.), എ. ജയരാജ്, ജയേഷ് മുതുകാട്, കെ .എം. രാമകൃഷ്ണൻ, എം.സി. മനോജ്, അബ്ദുൽ റഹ്മാൻ, സുരേഷ് കോട്ടോൽ (സെക്ര.), കെ.വി. ജയരാജ് (ട്രഷ.). ചിത്രം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു Saji 1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
