Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:47 AM IST Updated On
date_range 24 April 2022 5:47 AM ISTരാക്കാഴ്ചകൾ കണ്ട് പൈതൃകനടത്തം
text_fieldsbookmark_border
കോഴിക്കോട്: നഗരത്തിന്റെ മതസൗഹാർദവും സാംസ്കാരിക വൈവിധ്യവും പരിലസിക്കുന്ന വഴികളിലൂടെ രാക്കാഴ്ചകൾ കണ്ട്, രുചിവൈവിധ്യം ആസ്വദിച്ച് പൈതൃകനടത്തം. മലബാർ ആർട്സ് ആൻഡ് ഹെറിറ്റേജ് ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് ചേംബർ ടൂറിസം കമ്മിറ്റിയും മലബാർ ടൂറിസം കൗൺസിലും സംയുക്തമായാണ് പൈതൃകനടത്തം സംഘടിപ്പിച്ചത്. ശനിയാഴ്ച രാത്രി 9.30ന് പഴയ കോർപറേഷൻ ഓഫിസ് പരിസരത്ത് മന്ത്രി അഹമ്മദ് ദേവർകോവിൽ ഫ്ലാഗ് ഓഫ് ചെയ്തു. നഗരത്തിന്‍റെ ചരിത്രവും പൈതൃകവും സംസ്കാരവും പുതിയതലമുറക്ക് കാണാനും അടുത്തറിയുന്നതിന്‍റെ ഭാഗമായി മദർ ഓഫ് ഗോഡ് ചർച്ച്, സിന്ദി ദർബാർ, ബോറ മസ്ജിദ്, മിശ്കാൽ പള്ളി തുടങ്ങിയ ചരിത്രപ്രധാനമായ പൈതൃകകേന്ദ്രങ്ങൾ സന്ദർശിച്ചു. ആർക്കിയോളജിസ്റ്റ് കെ.കെ. മുഹമ്മദ്, ബഷീർ ബടേക്കണ്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഹെറിറ്റേജ് ഫൗണ്ടേഷൻ ഡയറക്ടർ ടി.പി.എം. ഹാഷിർ അലി അധ്യക്ഷത വഹിച്ചു. രജീഷ് രാഘവൻ, എ.പി. അബ്ദുല്ലക്കുട്ടി, കുറ്റിച്ചിറ പി.കെ.എം. കോയ, പി.കെ. ഫായിസ്, ഷിഹാദ് കണ്ണൂർ, ജിഹാദ് ഹുസൈൻ എന്നിവർ നേതൃത്വം നൽകി. മലബാർ ടൂറിസം കൗ ൺസിൽ പ്രസിഡന്‍റ് സജീർ പടിക്കൽ സ്വാഗതവും കാലിക്കറ്റ് ചേംബർ പ്രസിഡന്‍റ് റാഫി ദേവസ്യ നന്ദിയും പറഞ്ഞു. photo paithrka nadatham
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story