Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറേഡിയോ ജോക്കിമാർ...

റേഡിയോ ജോക്കിമാർ കാണികൾക്ക് ആവേശമാവുന്നു

text_fields
bookmark_border
റേഡിയോ ജോക്കിമാർ കാണികൾക്ക് ആവേശമാവുന്നു
cancel
കോഴിക്കോട്: കടപ്പുറത്തെ സർക്കാർ പ്രദർശന നഗരിയിലെ ഹലോ പടിഞ്ഞാറ്റുംമുറി . പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിലെ, ചേളന്നൂർ ബി.ആർ.സിക്കുകീഴിലെ ഗവ. യു.പി സ്കൂൾ പടിഞ്ഞാറ്റുംമുറിയുടെ റേഡിയോ ജോക്കികളാണ് ആടിയും പാടിയും കുസൃതിച്ചോദ്യങ്ങളും കടങ്കഥകളുമായി പ്രദർശന നഗരിയിൽ താരങ്ങളാവുന്നത്. സ്കൂളിലെ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ തിരഞ്ഞെടുത്ത കുട്ടികളാണ് ആർ.ജെമാരായി എത്തുന്നത്. കാണികളുമായുള്ള കുസൃതി ചോദ്യോത്തരങ്ങൾ, അവരാവശ്യപ്പെട്ട പാട്ടുകൾ, അവരുടെ പാട്ടുകൾ തത്സമയം പ്രക്ഷേപണം ചെയ്തുകൊണ്ടാണ് വിദ്യാഭ്യാസ സ്റ്റാൾ ലൈവാകുന്നത്. കഴിഞ്ഞവർഷം ആഗസ്റ്റ് എട്ടിനായിരുന്നു പടിഞ്ഞാറ്റുംമുറി ഗവ. യു.പി സ്കൂളിൽ കുട്ടികളുടെ സ്വന്തം റേഡിയോ സ്റ്റേഷനായ ഹലോ പടിഞ്ഞാറ്റുംമുറി തുടങ്ങിയത്. കുട്ടികൾക്കു മാത്രമല്ല പൂർവ വിദ്യാർഥികൾ, നാട്ടുകാർ, അധ്യാപകർ എന്നിവർക്കൊക്കെ പാടാനും പരിപാടികൾ അവതരിപ്പിക്കാനും അവസരം നൽകിയാണ് ഇന്റർനെറ്റിലൂടെയുള്ള ഹലോ റേഡിയോ ഹിറ്റായത്. റേഡിയോ ഈ അവധിക്കാലത്തും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. വാർത്തകൾ, ചിന്താവിഷയം, പാട്ട്, കഥ, കവിത, സംഗീത ക്ലാസ്, ആരോഗ്യ പാഠം, നിങ്ങളാവശ്യപ്പെട്ട പാട്ടുകൾ എന്നീ പരിപാടികളാണ് ദിവസേനയുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story