Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവന്യമൃഗശല്യം: മലയോര...

വന്യമൃഗശല്യം: മലയോര പ്രചാരണ ജാഥ നടത്തി

text_fields
bookmark_border
ബാലുശ്ശേരി: വന്യമൃഗശല്യങ്ങളിൽനിന്ന്​ കർഷകരെ രക്ഷിക്കുക എന്ന സന്ദേശമുയർത്തി കർഷകസംഘം ബാലുശ്ശേരി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ മലയോര പ്രചാരണ ജാഥ നടത്തി. 25ന് മാത്തോട്ടം വനശ്രീ ഓഫിസിലേക്ക് നടത്തുന്ന കർഷക മാർച്ചിന്റെ പ്രചാരണാർഥമാണ് ജാഥ സംഘടിപ്പിച്ചത്. കർഷകസംഘം ജില്ല ജോയന്റ് സെക്രട്ടറി സി.എം. ശ്രീധരൻ നയിക്കുന്ന ജാഥ കക്കയത്ത് കർഷകസംഘം ജില്ല സെക്രട്ടറി പി. വിശ്വൻ ഉദ്ഘാടനം ചെയ്തു. ജോൺ വേമ്പുവിള അധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ട്, കൂട്ടാലിട, തൃക്കുറ്റിശേരി, പനങ്ങാട്​ നോർത്ത്, കുറുമ്പൊയിൽ, വയലട എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം തലയാട് സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ലീഡർ സി.എം. ശ്രീധരൻ, ഡെപ്യൂട്ടി ലീഡർ ശശി കോലാത്ത്, മാനേജർ കെ.വി. ദാമോദരൻ, പി.പി. രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. പടം: കർഷക സംഘം ബാലുശ്ശേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മലയോര ജാഥ കക്കയത്ത് ജില്ല സെക്രട്ടറി പി. വിശ്വൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story