Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:45 AM IST Updated On
date_range 24 April 2022 5:45 AM ISTകിണർനിർമാണത്തിനിടയിൽ പരിക്കേറ്റയാളെ രക്ഷപ്പെടുത്തി
text_fieldsbookmark_border
ബേപ്പൂർ: നോർത്ത് ബേപ്പൂരിൽ ശിവപുരി റോഡ് കളനിയിൽ തൊടിയിലെ കിണർനിർമാണത്തിനിടയിൽ പിടിവിട്ട് താഴെവീണ് പരിക്കേറ്റ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മണ്ണൂർ വളവ് സ്വദേശിയായ കൃഷ്ണനെയാണ് (65) കിണറിനകത്ത് നിന്നും രക്ഷപ്പെടുത്തി കരക്ക് കയറ്റിയത്. കിണറ്റിൽ ഇറങ്ങിയ കൃഷ്ണൻ മുകളിലേക്ക് കയറുമ്പോൾ കാൽ വഴുതി താഴെവീഴുകയായിരുന്നു. കാലിന് സാരമായ പരിക്കേറ്റതിനാൽ തിരിച്ചുകയറാനായില്ല. സഹജോലിക്കാർ ഉടൻ മുകളിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാൽ മീഞ്ചന്ത അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. സ്റ്റേഷൻ ഓഫിസർ റോബി വർഗീസ്, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ടി.കെ. ഹംസക്കോയ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘത്തിലെ വി.പി. രാഗിൻ, എം.ജി. അശ്വിൻ ഗോവിന്ദ് എന്നിവർ കിണറ്റിലിറങ്ങി കൃഷ്ണനെ ഇരുമ്പുവലയിൽ ഇരുത്തി മുകളിൽ എത്തിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
