Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൈപ്പ്​ പൊട്ടി...

പൈപ്പ്​ പൊട്ടി കുടിവെള്ളം പാഴാകുന്നു; കാൽനടക്കാർക്കും ദുരിതം

text_fields
bookmark_border
കോഴിക്കോട്​: നഗരത്തിൽ പൈപ്പ്​ പൊട്ടി കുടിവെള്ളം പാഴാകുന്നു. മാവൂർ റോഡിൽനിന്ന്​ യു.​കെ. ശങ്കുണ്ണി റോഡിലേക്ക്​ കടക്കുന്ന ഭാഗത്താണ്​ പൈപ്പ്​ പൊട്ടി ദിവസങ്ങളായി ​വെള്ളം പാഴാകുന്നത്​. നടപ്പാതയുടെ അടിഭാഗത്തുകൂടിയുള്ള പൈപ്പാണ്​ പൊട്ടിയ​തെന്നാണ്​ സംശയം. ആദ്യം ചെറിയതോതിലാണ്​ വെള്ളം പുറത്തേക്ക്​ ഒഴുകിയതെങ്കിൽ കഴിഞ്ഞദിവസം വെള്ളത്തിന്‍റെ ഒഴുക്ക്​ കൂടിയിട്ടുണ്ട്​. റോഡിലേക്കൊഴുകുന്ന വെള്ളം, മഴവെള്ളം ഒഴിഞ്ഞുപോകാനുള്ള ഭാഗത്തുകൂടി ഓടയിലേക്ക്​ ഒഴുകുകയാണ്​. അതിനാൽ റോഡിൽ വലിയ ജലനിരപ്പില്ല. തുടരെ വെള്ളം ഒഴുകാൻ തുടങ്ങിയതോ​ടെ യു​.കെ.എസ്​ റോഡിലേക്ക്​ കടക്കുന്ന ഭാഗത്തെ ഓടക്ക്​​ മുകളിൽ പാകിയ കോൺക്രീറ്റ്​ കട്ടകൾ ഇളകിയിട്ടുണ്ട്​. മാവൂർ റോഡിലൂടെ നടക്കുന്നവരും യു.കെ.എസ്​ റോഡിലേക്ക്​ പോകുന്നവരുമെല്ലാം റോഡിലെ വെള്ളം ചവിട്ടി കടന്നുപോകേണ്ട സ്ഥിതിയാണ്​​. പൈപ്പ്​ പൊട്ടിയത്​ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അടുത്തദിവസം അറ്റുകറ്റപ്പണി നടത്തി ചോർച്ച പരിഹരിക്കുമെന്നും വാട്ടർ അതോറിറ്റി കൺട്രോൾ റൂമിൽനിന്ന് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story