Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഞ്ച്​ വർഷത്തിനകം...

അഞ്ച്​ വർഷത്തിനകം സിൽവർലൈൻ യാഥാർഥ്യമാക്കാനാകുമെന്ന്​ കെ-റെയിൽ എം.ഡി

text_fields
bookmark_border
തിരുവനന്തപുരം: അഞ്ച്‌ വർഷത്തിനകം സിൽവർ ലൈൻ പദ്ധതി യഥാർഥ്യമാക്കാനാകുമെന്ന്​ കെ-റെയിൽ എം.ഡി വി. അജിത്‌കുമാർ. നിർമാണം വൈകിയാൽ അതിനനുസൃതമായ കാലതാമസം പദ്ധതി പൂർത്തീകരിക്കുന്നതിലുണ്ടാകും. അതിനൊപ്പം സാമ്പത്തിക ചെലവും ഉയരും. ദ ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ്‌ എൻജിനീയേഴ്‌സ്‌ സ്‌റ്റേറ്റ്‌ സെന്റർ 'സിൽവർ ലൈനും പാരിസ്ഥിതിക നേട്ടങ്ങളും'എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകായിരുന്നു അദ്ദേഹം. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള യാത്രക്കാണ്‌ സിൽവർലൈൻ എന്ന പ്രചാരണം തെറ്റിദ്ധാരണയാണ്. 120 കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യേണ്ടിവരുന്നവർക്കടക്കം പദ്ധതി പ്രയോജനപ്പെടുമെന്നാണ്‌ പ്രതീക്ഷ. അതിവേഗത്തിൽ ഗതാഗതം സാധ്യമാക്കുന്ന സിൽവർ ലൈൻ കേരളത്തിന്റെ സമ്പദ്‌ വ്യവസ്ഥക്ക്‌ കരുത്തേകും. പാരിസ്ഥിതിക ആഘാത പഠനം, ട്രാഫിക്‌ സർവേ ഉൾപ്പെടെയുള്ള പ്രാഥമിക പഠനങ്ങൾ നടത്തിയാണ്‌ പദ്ധതി തയാറാക്കിയത്‌. പൂർണമായും പരിസ്ഥിതി സൗഹൃദ പദ്ധതിയാണിത്‌. ദേശീയപാത നിർമാണവുമായി താരതമ്യപ്പെടുത്തുമ്പോൾ സിൽവർ ലൈനിന് കുറച്ച്‌ ഭൂമി മതി. ഭൂമി ഏറ്റെടുത്തുന്നവർക്ക്‌ മതിയായ നഷ്ടപരിഹാരം ഉൾപ്പെടെ ഉറപ്പാക്കിയിട്ടുണ്ടെന്നും എം.ഡി പറഞ്ഞു. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് സ്റ്റേറ്റ് സെന്റർ ചെയർമാൻ കെ അശോക് കുമാർ, സെക്രട്ടറിമാരായ ഡോ.കെ. ഗോപകുമാർ, റോയ് മാത്യു എന്നിവരും സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story