Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിസാൻ റെയിൽ​:...

കിസാൻ റെയിൽ​: ഇനിവേണ്ടത്​ റെയിൽവേ മന്ത്രാലയത്തിന്‍റെ അനുമതി -മന്ത്രി ചിഞ്ചുറാണി

text_fields
bookmark_border
കോഴിക്കോട്​: കുറഞ്ഞ ചെലവിൽ കാലിത്തീറ്റ ലഭ്യമാക്കാൻ സഹായിക്കുന്ന കിസാൻ റെയിൽ പദ്ധതിക്ക്​ കേന്ദ്ര സർക്കാറിന്‍റെ അനുമതി ലഭിച്ചതായി മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി. റെയിൽവേ മന്ത്രാലയത്തിന്‍റെ അനുമതിയാണ്​ ഇനി വേണ്ടത്​. പദ്ധതി യാഥാർഥ്യമായാൽ​ നിലവിലുള്ളതിനെക്കാൾ സബ്​സിഡി കാലിത്തീറ്റക്ക്​ നൽകാനാവുമെന്നും അവർ പറഞ്ഞു. മലബാർ മിൽമ ആസ്ഥാന മന്ദിരത്തിന്‍റെ 30ാം വാർഷികവും ഇൻഡോ-സ്വിസ്​ സഹകരണ ഉത്തര കേരള ക്ഷീരപദ്ധതിയുടെ 35ാം വാർഷികവും മലബാർ മിൽമയുടെ ഹൈടെക്​ ആസ്ഥാന മന്ദിരത്തിന്‍റെ ശിലാസ്ഥാപനവും നടന്ന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അവർ. ഒരുലക്ഷം പശുവിന്​ ഒന്ന്​ എന്ന തോതിൽ 29 ആംബുലൻസുകൾ കേന്ദ്രം അനുവദിച്ചിട്ടുണ്ട്​​. ഇനി എല്ലാ ജില്ലയിലും ടെലി വെറ്ററിനറി യൂനിറ്റും​ ആരംഭിക്കും. പശുവിനെ ഉയർത്താനുള്ള ക്രെയിൻ, എക്സ്റേയടക്കം സൗകര്യങ്ങൾ ഇവയിലുണ്ടാകും. കുളമ്പുരോഗ വാക്സിൻ കേരളത്തിൽ ഉൽ​പാദിപ്പിക്കാനുള്ള അനുമതിയും ലഭിച്ചു. ലാബ്​ സൗകര്യം ഒരുക്കുകയാണ്​ ഇനി വേണ്ടത്​. അധികമായി ഉൽപാദിപ്പിക്കുന്ന വാക്സിൻ കേന്ദ്രം വിലനൽകി ഏറ്റെടുക്കും. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ഇൻഡോ-സ്വിസ്​ സഹകരണത്തിലൂടെയാണ്​ സങ്കരയിനം പശുക്കൾ കേരളത്തിൽ വ്യാപകമായത്​. ഇവയുടെ ബീജത്തിനായി ഇതര സംസ്ഥാനങ്ങൾ സമീപിക്കുന്നുണ്ട്​. മധ്യ, തിരുവിതാംകൂർ മേഖലകളിൽ പാലുൽപാദനം കൂടിയാൽ കേരളത്തിനുവേണ്ട പാൽ മുഴുവൻ ഇവിടെതന്നെ ലഭ്യമാകുമെന്നും അവർ കൂട്ടിച്ചേർത്തു. വാർഷികങ്ങളുടെ ഉദ്​ഘാടനവും ആസ്ഥാന മന്ദിരത്തി​ന്‍റെ ശിലാസ്ഥാപനവും ഇന്ത്യയിലെ സ്വിറ്റ്​സർലൻഡ്​ സ്ഥാനപതി​ ഡോ. റാഫൽ ഹെക്​ണെർ നിർവഹിച്ചു. മിൽമ മുൻ ​ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പിനെ ചടങ്ങിൽ ആദരിച്ചു. വിവിധ സംഘങ്ങൾക്കുള്ള പുരസ്​കാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു. കേരള സർക്കാറിന്‍റെ എക്സ്​റ്റേണൽ​ കോ ഓപറേഷൻ സ്പെഷൽ ഡ്യൂട്ടി ഓഫിസർ വേണു രാജാമണി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, പി.ടി.എ. റഹീം എം.എൽ.എ, മിൽമ എം.ഡി ഡോ. പാട്ടീൽ സുയോഗ്​, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്​ പ്രസിഡന്‍റ്​ ബാബു നെല്ലൂളി, പെരുവയൽ ഗ്രാമപഞ്ചായത്ത്​ പ്രസിഡന്‍റ്​ സുഹറാബി, ദിവ്യ കാശ്യപ്​ ശർമ, ഇലേരിയ ഹെക്​ണെർ, സുധ കമ്പളത്ത്​, എൻ. അബൂബക്കർ, എ. പ്രീതി തുടങ്ങിയവർ സംസാരിച്ചു. മിൽമ ചെയർമാൻ കെ.എസ്​. മണി സ്വാഗതവും മലബാർ മേഖല യൂനിയൻ എം.ഡി ഡോ. പി. മുരളി നന്ദിയും പറഞ്ഞു. inner box..... സഹകരണ മാതൃക ലക്ഷ്യത്തിലെത്താൻ കൂട്ടായ പ്രവര്‍ത്തനം വേണം -റാഫൽ ഹെക്​ണെർ കോഴിക്കോട്: വികസന രംഗത്തെ സഹകരണ മാതൃക ലക്ഷ്യത്തിലെത്താൻ സാമ്പത്തിക സഹായങ്ങൾക്കപ്പുറം നല്ല കാഴ്​ചപ്പാടോടെ കൂട്ടായ പ്രവര്‍ത്തനവും അനിവാര്യമാണെന്ന്​ ഇന്ത്യയിലെ സ്വിറ്റ്​സർലൻഡ്​ സ്ഥാനപതി​ ഡോ. റാഫൽ ഹെക്​ണെർ. മലബാർ മിൽമ ആസ്ഥാന മന്ദിരത്തിന്‍റെയും ഉത്തര കേരള ക്ഷീര പദ്ധതിയുടെയും വാർഷികങ്ങളുടെ ഉദ്​ഘാടനവും മലബാർ മിൽമയുടെ പുതിയ ആസ്ഥാന മന്ദിര ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്തോ-സ്വിസ് ഉത്തര കേരള ക്ഷീര പദ്ധതിയുടെ വിജയം കൂട്ടായ്​മയുടേതാണ്. മൃഗ സംരക്ഷണ, ക്ഷീര വികസന മേഖലയില്‍ വിജയം കൈവരിച്ച കേരള മാതൃക പിന്നീട് പഞ്ചാബ്​, ആന്ധ്ര പ്രദേശ്​, രാജസ്ഥാൻ, സിക്കിം, ഒഡിഷ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇന്ത്യയുടെ ദേശീയ കന്നുകാലി നയം രൂപപ്പെടുത്തുമ്പോൾ സ്വിറ്റ്​സർലൻഡിനെ ക്ഷണിച്ചത്​ ഈ പദ്ധതി വിജയത്തിന്‍റെ ദേശീയ പ്രതിഫലനമാണ്​. കേരളത്തിലെ വിജയത്തിന്‍റെ അനുഭവം ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക, ടാന്‍സനിയ, കിര്‍ഖിസ്താന്‍ എന്നിവിടങ്ങളിലേക്ക്​ പകർന്നുനൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story