Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:42 AM IST Updated On
date_range 24 April 2022 5:42 AM ISTഅംഗൻവാടിയിലേക്ക് ഫർണിച്ചർ നൽകി
text_fieldsbookmark_border
കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ പതിനാറാം വാർഡിലെ കഴുത്തുട്ടിപുറായി അംഗൻവാടിയിലേക്ക് വെസ്റ്റ് കൊടിയത്തൂർ ടൗൺ മുസ്‍ലിം യൂത്ത് ലീഗ് കമ്മിറ്റി കസേരകൾ നൽകി. പഞ്ചായത്ത് മുസ്‍ലിം ലീഗ് വൈസ് പ്രസിഡൻറ് കെ. ഹസ്സൻകുട്ടി കസേരകൾ പ്രേമാവതി ടീച്ചർക്ക് കൈമാറി. യൂനിറ്റ് പ്രസിഡൻറ് സി. ശമീർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്‍ലിം യൂത്ത് ലീഗ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ടി. റിയാസ്, നിയാസ് കലങ്ങോട്ട്, ജുബൈർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story