Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവന്യമൃഗശല്യം: കർഷക...

വന്യമൃഗശല്യം: കർഷക മാർച്ചും ധർണയും നാളെ

text_fields
bookmark_border
കോഴിക്കോട്​: വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽനിന്ന്​ കൃഷി രക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കേരള കർഷകസംഘം നടത്തുന്ന മാർച്ചിന്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ ജില്ലയിലും മാർച്ചും ധർണയും നടത്തുമെന്ന്​ കർഷക സംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 25ന്​ രാവിലെ 10ന്​ മാത്തോട്ടം വനശ്രീയിലേക്കാണ്​ മാർച്ചും ധർണയും​. കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത്​ വ്യാപകമായിട്ടുണ്ട്​. കാട്ടുപന്നികൾ നഗരത്തിൽവരെയെത്തി. കൃഷിഭൂമിയിൽ ആനക്കൂട്ടങ്ങൾ ഇറങ്ങുന്നത്​ സ്ഥിരം സംഭവമാണ്​​. കോഴിക്കോട്​ ചക്കിട്ടപാറ പഞ്ചായത്തിലെ നിരവധി കുടുംബങ്ങൾ വന്യമൃഗശല്യംമൂലം വഴിയാധാരമായി. ചെമ്പനോട, ചെങ്കോട്ടക്കൊല്ലി, മുതുകാട്​, പൂഴിത്തോട്​ എന്നിവിടങ്ങളിൽ കാട്ടുമൃഗശല്യം കൂടുതലാണ്​. മൃഗശല്യം തടയാൻ വനംവകുപ്പ്​ സ്വീകരിച്ച നടപടികളൊന്നും പൂർണമല്ലെന്നും കേന്ദ്ര-സംസ്​ഥാന സർക്കാറുകൾ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. കർഷകസംഘം ജില്ല സെക്രട്ടറി പി. വിശ്വൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബാബു പറശ്ശേരി, കെ. ഷിജു എന്നിവർ വാർത്തസമ്മേളനത്തിൽ പ​​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story