Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:42 AM IST Updated On
date_range 23 April 2022 5:42 AM ISTസ്നേഹതണൽ ഭവനനിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം
text_fieldsbookmark_border
അത്തോളി: സ്നേഹതണൽ ഭവനനിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്തിൽ സ്വന്തമായി ഭൂമിയുണ്ടെങ്കിലും വീടില്ലാത്ത കുടുംബങ്ങൾക്കാണ് സമൂഹമാധ്യമ കൂട്ടായ്മ വഴി വീടൊരുക്കുന്നത്. ആയിരം പേരുടെ വാട്സ്ആപ് കൂട്ടായ്മയാണ് സ്നേഹതണൽ. ഒരു അംഗം ഭവനനിർമാണത്തിന് നൽകുന്നത് ആയിരം രൂപയാണ്. ഇങ്ങനെ ആയിരം അംഗങ്ങളിൽനിന്ന് ആയിരം രൂപ വീതം സ്വീകരിക്കുന്ന പത്ത് ലക്ഷം രൂപകൊണ്ടാണ് വീടിന്റെ നിർമാണം നടത്തുക. പഞ്ചായത്തിനെ നാല് മേഖലകളായി തിരിച്ചാണ് അർഹരെ കണ്ടെത്തുക. സോൺ തെരഞ്ഞെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ നിർവഹിച്ചു. സ്നേഹതണൽ അംഗങ്ങളായ കെ.എം. നുവാഫ്, മാഹിൻ അത്തോളി, എം.കെ. സാലിഹ്, ഗിരീഷ് ത്രിവേണി, സാബിറ, ബദ്റുദ്ദീൻ കൊളക്കാട്, അനീഷ്, പി.എസ്. ബിജേഷ്, സി.ടി. റെജി, രാജേഷ്ബാബു, മുഹമ്മദ് ഫാസിൽ എന്നിവർ സംസാരിച്ചു . പടം atl 345 അത്തോളി സ്നേഹതണൽ ഭവനനിർമാണ പ്രാരംഭപ്രവർത്തനത്തിന്റെ ഭാഗമായി നടന്ന സോൺ തെരഞ്ഞെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
