Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്കൂട്ടറും ​ലോറിയും...

സ്കൂട്ടറും ​ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

text_fields
bookmark_border
കണ്ണൂർ: ദേശീയപാതയിൽ പുതിയതെരുവിൽ സ്കൂട്ടറും ടോറസ് ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കൊഴുമ്മൽ പുത്തൂർ നാരോത്ത് ക്ഷേത്രത്തിനുസമീപം താമസിക്കുന്ന പരേതനായ കണ്ണമ്പള്ളി മഠത്തിൽ നാരായണൻ നമ്പീശ​ന്‍റെ മകൻ കെ.എം. ബാലസുബ്രഹ്മണ്യനാണ് (65) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30ഓടെ ബാലസുബ്രഹ്മണ്യൻ സഞ്ചരിച്ച സ്കൂട്ടറിൽ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് റോഡിലേക്ക് തെറിച്ചുവീണ ഇദ്ദേഹ​ത്തെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഉഷ. മകൻ: വിനായകൻ. വളപട്ടണം പൊലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. പയ്യന്നൂരിൽ 10 വർഷമായി ഇലക്ട്രീഷ്യൻ ജോലി ചെയ്യുന്ന ബാലസുബ്രഹ്മണ്യൻ കരിവെള്ളൂർ സ്വദേശിയാണ്. photo: obit balasubrahmanyan 65 kannurknd sand1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story