Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:37 AM IST Updated On
date_range 23 April 2022 5:37 AM ISTസദാചാര പൊലീസ് ചമഞ്ഞു പ്രതിശ്രുത വധൂവരന്മാരെ ആക്രമിച്ചവർ അറസ്റ്റിൽ
text_fieldsbookmark_border
കാക്കൂർ: വിവാഹനിശ്ചയ ശേഷം കുടുംബസമേതം പൊക്കുന്നുമലയിൽ എത്തിയ പ്രതിശ്രുത വധൂ വരന്മാരെ സദാചാര പൊലീസ് ചമഞ്ഞു ആക്രമിച്ച പരിസരവാസികളെ കാക്കൂർ പൊലീസ് അറസ്റ്റ്ചെയ്തു. പരിസരവാസികളായ നെല്ലികോടത്തിൽ മീത്തൽ രാധാകൃഷ്ണൻ (47), കൈതയിൽ വീട്ടിൽ രാജു (36) എന്നിവരെയാണ് ഇൻസ്പെക്ടർ ബി.കെ. സിജുവും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പൊക്കുന്നുമലയിലെത്തുന്ന യുവതീയുവാക്കൾക്കുനേരെ മുമ്പും സമാനരീതിയിൽ അക്രമം ഉണ്ടായിട്ടുണ്ടെന്നും പലരും പരാതി നല്കാത്തതിനാലാണ് നടപടി സ്വീകരിക്കാൻ കഴിയാത്തതെന്നും ആക്രമിസംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അവർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും കാക്കൂർ ഇൻസ്‌പെക്ടർ ബി.കെ. സിജു അറിയിച്ചു. പടം: രാധാകൃഷ്ണനും രാജുവും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
