Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:36 AM IST Updated On
date_range 23 April 2022 5:36 AM ISTവടകരയിൽ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കും
text_fieldsbookmark_border
വടകര: മണ്ഡലത്തിൽ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ കെ.കെ. രമ എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ജില്ലാ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ പണി ജൂൺ 30ഓടെ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ഓർക്കാട്ടേരി കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് കെട്ടിട നിർമാണത്തിന് നബാർഡ് ഫണ്ടിൽനിന്ന് 5.6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പ്രവൃത്തി വൈകാതെ ആരംഭിക്കാനും സാങ്കേതിക അനുമതി നേടിയെടുക്കാനുമുള്ള നടപടികൾ ത്വരിതപ്പെടുത്തും. വടകര കുടുംബ കോടതിയുടെ പുതിയ കെട്ടിടത്തിനുള്ള സാങ്കേതിക അനുമതി മേയ് പകുതിയോടെ ലഭിക്കും. ആഗസ്റ്റിൽ ജോലി ആരംഭിക്കാൻ കഴിയുമെന്ന് എം.എൽ.എ പറഞ്ഞു. മടപ്പള്ളി ഗവ.കോളജിന്റെ ജൂബിലി കെട്ടിട നിർമാണത്തിന് മണ്ണ് പരിശോധനക്ക് രണ്ട് ലക്ഷം അനുവദിച്ചു. പി.ജി ബ്ലോക്കിന്റെ നിർമാണ പൂർത്തീകരണത്തിനും ലേഡീസ് ഹോസ്റ്റൽ വാച്ച്മാൻ റൂം നിർമാണത്തിനുമായി അനുവദിക്കപ്പെട്ട 28.5 ലക്ഷം രൂപയുടെ പ്രവൃത്തി വൈകാതെ പൂർത്തീകരിക്കും. വടകര ഫയർ സ്റ്റേഷനിലെ ടോയ്‌ലെറ്റ് നിർമാണത്തിനായി അനുവദിച്ച 10 ലക്ഷം രൂപയുടെ പ്രവൃത്തി ജൂൺ 30നുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു. മേയ് മാസം അവസാനത്തോടെ വടകര സംസ്‌കൃതം ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടനിർമാണം പൂർത്തിയാക്കുമെന്നും യോഗത്തിനു ശേഷം എം.എൽ.എ അറിയിച്ചു. ചിത്രം വടകര മണ്ഡലത്തിൽ പൊതുമരാമത്ത് പ്രവൃത്തികൾ ത്വരിതപ്പെടുത്താൻ കെ.കെ. രമ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന യോഗം saji 4
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
