Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:32 AM IST Updated On
date_range 23 April 2022 5:32 AM IST'ഹോമിയോപ്പതി പദ്ധതികളിലൂടെ ഒരു യാത്ര '
text_fieldsbookmark_border
' കോഴിക്കോട്: രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഹോമിയോപ്പതി വകുപ്പ് 'ഹോമിയോപ്പതി പദ്ധതികളിലൂടെ ഒരു യാത്ര' എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഉള്ള്യേരി ജി.എച്ച്.ഡി മെഡിക്കൽ ഓഫിസർ ഡോ. ശ്രീലയ, വട്ടച്ചിറ ജി.എച്ച്.ഡി. മെഡിക്കൽ ഓഫിസറും ജില്ല ആയുഷ്മാൻ ഭവ പദ്ധതി കൺവീനറുമായ ഡോ. യു.പി. ബിജി എന്നിവർ സെമിനാർ നയിച്ചു. സ്ത്രീ സാന്ത്വനത്തിനു വേണ്ടി പ്രവർത്തിക്കുന്ന സീതാലയം പദ്ധതി, ജനനി വന്ധ്യത നിവാരണ ചികിത്സ കേന്ദ്രം, പുനർജനി ലഹരി മുക്തി ക്ലിനിക്ക് എന്നിവയുടെ പ്രവർത്തനങ്ങൾ ഡോ. ശ്രീലയ വിശദീകരിച്ചു. ഇക്സി പോലുള്ള മാരകരോഗങ്ങൾ ബാധിച്ചവരും ഐ.വി.എഫ് ചികിത്സ നിർദേശിക്കപ്പെട്ട് സാമ്പത്തിക ചെലവ് താങ്ങാൻ കഴിയാതെ വരുന്നവരുമായ ആളുകൾ അവസാന ഘട്ടത്തിലാണ് വന്ധ്യത ചികിത്സക്കെത്തുന്നത്. ഹോമിയോ ചികിത്സയിലൂടെ ജില്ലയിൽ 450 ഓളം പോസിറ്റിവ് പ്രെഗ്നൻസി കേസുകൾ ഉണ്ടായത് വകുപ്പിനെ സംബന്ധിച്ച് വലിയ നേട്ടമാണെന്നും അവർ പറഞ്ഞു . ജീവിതശൈലി രോഗനിവാരണ സമഗ്ര ചികിത്സ പദ്ധതിയായ ആയുഷ്മാൻ ഭവ, കുട്ടികളിലെ പഠന-പെരുമാറ്റ വൈകല്യ നിവാരണ പദ്ധതിയായ സദ്ഗമയ തുടങ്ങിയവയെ കുറിച്ച് ഡോ. യു.പി. ബിജി സംസാരിച്ചു. ഫ്രീഡം സ്‌ക്വയറിൽ സംഘടിപ്പിച്ച സെമിനാറിൽ ഹോമിയോപ്പതി വകുപ്പ് ഡി.എം.ഒ ഡോ. കവിത പുരുഷോത്തമൻ, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ടി.വൈ. ശ്രീലേഖ എന്നിവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story