Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോടതി ജീവനക്കാരുടെ...

കോടതി ജീവനക്കാരുടെ വിളംബര ജാഥക്ക്​ ജില്ലയിൽ സ്വീകരണം

text_fields
bookmark_border
കോഴിക്കോട്​: മേയ്‌ 28,29 തീയതികളിൽ കൊല്ലത്തു നടക്കുന്ന കേരള ക്രിമിനൽ ജുഡീഷ്യൽ സ്റ്റാഫ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്​ വിളംബര ജാഥക്ക്​ ജില്ലയിൽ സ്വീകരണം. സിവിൽ -ക്രിമിനൽ കോടതി ജീവനക്കാരുടെ സംയോജനം ഉടൻ നടപ്പാക്കുക, ശമ്പള കമീഷനും ഭരണ പരിഷ്കാര കമീഷനും നിർദേശിച്ച പ്രകാരം മറ്റു വകുപ്പുകളിൽ അധികമായി കണ്ടെത്തിയ തസ്തികകൾ ക്രിമിനൽ കോടതികളിൽ പുനർവിന്യസിക്കുക, ജനസംഖ്യാനുപാതികമായി പുതിയ മജിസ്‌ട്രേറ്റ് കോടതികൾ സ്ഥാപിക്കുക, കോടതി ഭാഷ മലയാളത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ജാഥ. വടകര മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നാരംഭിച്ച്​, പയ്യോളി, കൊയിലാണ്ടി, കോഴിക്കോട്, എരഞ്ഞിപ്പാലം, സിവിൽസ്റ്റേഷൻ, കുന്ദമംഗലം, താമരശ്ശേരി എന്നീ മജിസ്‌ട്രേറ്റ് കോടതികളിൽ സ്വീകരണം നൽകി. ജാഥ ക്യാപ്റ്റൻ ജില്ല സെക്രട്ടറി ടി.പി. രാജേഷ്, സംസ്ഥാന ജോ.സെക്രട്ടറി മനു, സംസ്ഥാന സമിതി അംഗം പി. കെ.യഅ്കൂബ് ബിലാൽ , കെ.ഇ. പ്രകാശൻ , വിനോദ് വട്ടോളി, സി. സതീഷ് കുമാർ എന്നിവർ സംസാരിച്ചു. .കേരളത്തിലെ 158 കോടതി കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം മേയ് ആറിന്​ കൊല്ലത്ത് സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story