Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅറബിക്​ കോളജുകൾക്ക്​ ...

അറബിക്​ കോളജുകൾക്ക്​ പിഴശിക്ഷ: നീക്കം ഉപേക്ഷിക്കാതെ കാലിക്കറ്റ്​

text_fields
bookmark_border
കോഴിക്കോട്​: കാലിക്കറ്റ്​ സർവകലാശാലക്ക്​ കീഴിലുള്ള അറബിക്​ കോളജുകളിൽനിന്ന്​​ വൻതുക പിഴ ഈടാക്കാനുള്ള നീക്കം ഉപേക്ഷിക്കാതെ അധികൃതർ. അഫ്​ദലുൽ ഉലമ കോഴ്​സുകൾക്ക്​ 2010 മുതൽ അഫിലിയേഷൻ പുതുക്കിയില്ലെന്നാരോപിച്ച്​ ഉടൻ പണമടക്കാൻ രജിസ്​ട്രാർ കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. കോളജ്​ ഡെവലപമെന്‍റ്​ കൗൺസിലിന്‍റെ (സി.ഡി.സി) നിർദേശപ്രകാരമായിരുന്നു നടപടി. എന്നാൽ, പിന്നീട്​ ചേർന്ന സിൻഡിക്കേറ്റ്​ യോഗം ഈ ഉത്തരവ്​ മരവിപ്പിച്ചിരുന്നു. 2010ൽ ഈ വിഷയത്തിൽ ഫയൽ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരിൽനിന്ന്​ പിഴ ഈടാക്കാനായിരുന്നു സിൻഡിക്കേറ്റ്​ തീരുമാനം. എംപ്ലോയീസ്​ യൂനിയനടക്കം ഈ തീരുമാനത്തെ എതിർത്തതിനുപിന്നാ​ലെ കഴിഞ്ഞ ദിവസം ചേർന്ന സി.ഡി.സി മോണിറ്ററിങ്​ കമ്മിറ്റി യോഗം വിഷയം വീണ്ടും സിൻഡിക്കേറ്റിന്‍റെ പരിഗണനക്ക്​ വിട്ടിരിക്കുകയാണ്​. അഫിലിയേഷൻ തുകയും ​പിഴയും സൂപ്പർ ഫൈനും ഉൾപ്പെടെ 20.77 ലക്ഷം രൂപയാണ്​ കോളജുകൾ അടക്കേണ്ടത്​. എന്തായാലും പിഴ ഈടാക്കുമെന്ന നിലപാടാണ്​ സർവകലാശാലക്ക്​. കോളജുകൾ പിഴ അടക്കാമെന്ന്​ സമ്മതിച്ചിട്ടും അതത്​ കാലത്തെ ബന്ധപ്പെട്ട ഉദ്യോഗസ്​ഥരിൽനിന്ന്​ വ്യക്​തിപരമായ ബാധ്യതയായി പരിഗണിച്ച്​ ഈടാക്കുന്നത്​ സാമാന്യനീതിക്ക്​ നിരക്കാത്തതാണെന്നാണ്​ കാലിക്കറ്റ്​ യൂനി​വേഴ്​സിറ്റി എംപ്ലോയീസ്​ യൂനിയന്‍റെ അഭിപ്രായം. നേരത്തേ അഞ്ച്​ വർഷമായിരുന്നു അഫ്​ദലുൽ ഉലമ കോഴ്​സ്​ നടത്തിയിരുന്നത്​. രണ്ട്​ വർഷ അഫ്​ദലുൽ ഉലമ (പ്രിലിമിനറി), ബി.എ (അഫ്​ദലുൽ ഉലമ) എന്ന നിലയിൽ 2010ൽ ​കോഴ്​സുകൾ പുതുക്കിയിരുന്നു. ഈ സമയത്ത്​ അഫിലിയേഷൻ നേടിയില്ലെന്നായിരുന്നു സർവകലാശാലയുടെ നിലപാട്​. അതേസമയം, നേര​ത്തേതന്നെ കോഴ്​സുകൾ പുതുക്കിയ രീതിയിലാണ്​ നടത്തുന്നത്​. മുൻ ഉദ്യോഗസ്ഥരും അറബിക് കോളജുകളും നിരപരാധികൾ ആണെന്നും അനാവശ്യമായി വസ്തുതാവിരുദ്ധമായ ഫയൽ ഉണ്ടാക്കിയ സി.ഡി.സിയിലെ നിലവിലുള്ള ഉദ്യോഗസ്ഥരാണ് കുറ്റക്കാരെന്നും സിൻഡിക്കേറ്റ് മെംബർ ഡോ. റഷീദ് അഹമ്മദ് അഭിപ്രായപ്പെട്ടു. പുളിക്കൽ മദീനത്തുൽ ഉലൂം അറബിക്​ കോളജ്​, വാഴക്കാട്​ ദാറുൽ ഉലൂം, കുനിയിൽ അൻവാറുൽ ഇസ്​ലാം അറബിക്​ കോളജ്​, അരീക്കോട്​ സുല്ലമുസലാം, കരുവാരകുണ്ട്​ ​കെ.ടി.എം കോളജ്​ ഓഫ്​ അഡ്വാൻസ്​ഡ്​ സ്റ്റഡീസ്​, വളവന്നൂർ അൻസാർ അറബിക്​ കോളജ്​, മോങ്ങം അൻവാറുൽ ഇസ്​ലാം വിമൻസ്​ അറബിക്​ കോളജ്​ എന്നീ സ്ഥാപനങ്ങൾക്കാണ്​ പിഴയിട്ടത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story