Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമണ്ണെണ്ണ...

മണ്ണെണ്ണ വാങ്ങിമുടിഞ്ഞ്​ മത്സ്യത്തൊഴിലാളികൾ

text_fields
bookmark_border
കോഴിക്കോട്​: കരിഞ്ചന്തയിൽ വൻവിലക്ക്​ മണ്ണെണ്ണ വാങ്ങി മുടിഞ്ഞ്​ മത്സ്യത്തൊഴിലാളികൾ. കേന്ദ്ര സർക്കാർ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതും വില കൂട്ടിയതുമാണ്​ മത്സ്യമേഖലയെയാകെ വറുതിയിലാക്കുന്നത്​. മൂന്നുമാസത്തിനുള്ളിൽ മണ്ണെണ്ണ വില ഇരട്ടിയായാണ്​ വർധിപ്പിച്ചത്​. ഈ വർഷം ജനുവരിയിൽ 42 രൂപയുണ്ടായിരുന്ന മണ്ണെണ്ണക്ക്​ ഇപ്പോൾ 81 രൂപയാണ്​ ഈടാക്കുന്നത്​. പൊതു വിപണിയിൽ 126 രൂപയാണ്​ മണ്ണെണ്ണ വില. മതിയായ മണ്ണെണ്ണ ലഭിക്കാത്തതോടെ പൊതുവിപണിയിൽനിന്ന്​ ഉയർന്ന വിലക്ക്​ മണ്ണെണ്ണ വാങ്ങി മത്സ്യബന്ധനത്തിന്​ പോകുന്നത്​ വലിയ നഷ്ടമാണെന്നാണ്​ തൊഴിലാളികൾ പറയുന്നത്​. 1986 മുതലാണ്​ കേരളത്തിലെ ഒ.എം.ബി എൻജിൻ ഉപയോഗിക്കുന്ന മത്സ്യബന്ധന വള്ളങ്ങൾക്ക്​ മണ്ണെണ്ണ ​പെർമിറ്റ്​ അനുവദിച്ചത്​. ആദ്യഘട്ടത്തിൽ മാസത്തിൽ 350 ലിറ്റർവ​രെ മണ്ണെണ്ണയാണ്​​ അനുവദിച്ചിരുന്നത്​. ഇതിന്​ പൊതു വിതരണ ശൃംഖലയിലെ മണ്ണെണ്ണയുടെ വിലയാണ്​ ഈടാക്കിയത്​. പിന്നീട്​ കൂടുതൽ ശേഷിയുള്ള എൻജിനുകൾ വിപണിയിലെത്തിയതോടെ മണ്ണെണ്ണ പെർമിറ്റ്​ 600 ലിറ്റർവരെയായി വർധിപ്പിക്കുകയും ചെയ്തിരുന്നു. കേന്ദ്രസർക്കാർ കാർഷിക, ഗാർഹിക ആവശ്യത്തിന്​ അനുവദിക്കുന്ന മണ്ണെണ്ണയുടെ ഒരുഭാഗമാണ്​ സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളികൾക്ക്​ നൽകിയിരുന്നത്​. മത്സ്യബന്ധനത്തിനായി പ്രത്യേക ക്വോട്ട അനുവദിക്കണമെന്ന ആവശ്യത്തിന്​ വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടുമില്ല. കേന്ദ്രം മണ്ണെണ്ണ വിഹിതം കുറച്ചതോ​ടെയാണ്​ മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ വിഹിതത്തിൽ കുറവുണ്ടായത്​. അടുത്തകാലത്തായി 129 ലിറ്റർ വരെയാണ്​ പരമാവധി മ​ണ്ണെണ്ണ ലഭിച്ചത്​​. ഇപ്പോഴത്തെ എൻജിനുകളു​ടെ കപ്പാസിറ്റിയനുസരിച്ച്​ 600 ലിറ്റർ കിട്ടിയാൽപോലും തികയാത്ത അവസ്ഥയാണുള്ളത്​. മത്സ്യഫെഡ്​ ഏജൻസികളിൽനിന്ന്​ വാങ്ങി പരമാവധി 140 ലിറ്റർ വരെ മണ്ണെണ്ണ അനുവദിക്കുമ്പോൾ 25 രൂപ തോതിൽ​ സബ്​സിഡി നൽകുന്നുണ്ട്​. എന്നാൽ, സബ്​സിഡി കൃത്യസമയത്ത്​ ലഭിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്​. സംസ്​ഥാനത്ത്​ പെർമിറ്റുള്ള 14,332 എൻജിനുകളാണുള്ളത്​. കേന്ദ്ര സർക്കാർ മണ്ണെണ്ണ വിലകുറക്കുകയും വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്ഥാപിക്കുകയും ചെയ്​താൽ മാത്രമേ തൊഴിലാളികൾക്ക്​ അൽപമെങ്കിലും പിടിച്ചുനിൽക്കാനാവൂ എന്ന്​​ കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ്​ കൂട്ടായി ബഷീർ പറഞ്ഞു. അതേസമയം, പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക്​ പെർമിറ്റ്​ അടിസ്ഥാനത്തിൽ ഭക്ഷ്യവിതരണ വകുപ്പിൽനിന്നുള്ള മണ്ണെണ്ണ വിതരണം വൈകാതെ ആരംഭിക്കുമെന്നാണ്​ വിവരം. മന്ത്രി ജി. അനിലും ഡീലർമാരും തമ്മിലുള്ള ചർച്ചയിൽ മണ്ണെണ്ണയുടെ സ്​റ്റോക്കെടുക്കാൻ ധാരണയായിരുന്നു. രാജ്യാന്തര വിപണിയിൽ വില കുറയാൻ ഇടയുണ്ടെന്ന്​ ഡീലർമാർ നൽകിയ മുന്നറിയിപ്പ്​ പരിഗണിച്ചാകും മണ്ണെണ്ണ കേ​ന്ദ്രത്തിൽനിന്ന്​ വാങ്ങുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story