Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാവൂർ അഗ്നിരക്ഷാനിലയം:...

മാവൂർ അഗ്നിരക്ഷാനിലയം: ഗാരേജ് നിർമാണം തുടങ്ങി

text_fields
bookmark_border
മാവൂർ അഗ്നിരക്ഷാനിലയം: ഗാരേജ് നിർമാണം തുടങ്ങി
cancel
മാവൂർ: അഗ്നിരക്ഷാനിലയത്തിനുവേണ്ടി മാവൂരിൽ താൽക്കാലിക സൗകര്യമൊരുക്കിത്തുടങ്ങി. കൂളിമാട് റോഡിൽ ഹെൽത്ത് സെന്ററിന് സമീപമാണ് സൗകര്യമൊരുക്കുന്നത്. അഡ്വ. പി.ടി.എ. റഹീം എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 20 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് നടക്കുന്നത്. ഇവിടെ നിലവിലുള്ള കെട്ടിടത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയും ഗ്രാമപഞ്ചായത്തും അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കിത്തുടങ്ങിയിരുന്നു. ബാത്ത്റൂം സൗകര്യം, വിശ്രമമുറി, ജലസംഭരണി, എൻജിനുകൾ പാർക്ക് ചെയ്യാനുള്ള ഗാരേജ് തുടങ്ങിയവയാണ് ഇപ്പോൾ ഒരുക്കുന്നത്. ചെറിയ രണ്ട് എൻജിനുകളടക്കം നാലെണ്ണം നിർത്തിയിടാനുള്ള ഗാരേജാണ് ഒരുക്കുന്നത്. സൗകര്യമൊരുക്കി റിപ്പോർട്ട് സമർപ്പിക്കുന്നതോടെ സ്റ്റേഷൻ പ്രവർത്തനം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. 2021 ഫെബ്രുവരി 18ലെ ഉത്തരവുപ്രകാരമാണ് മാവൂരിൽ ഫയർ സ്റ്റേഷന് അനുമതി ലഭിക്കുന്നത്. സൗകര്യം ഒരുക്കിനൽകുന്നതോടെ ഫയര്‍ സ്റ്റേഷൻ ഉടൻ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ജൂണിൽ സഭയെ അറിയിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story