Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:45 AM IST Updated On
date_range 22 April 2022 5:45 AM ISTശ്രദ്ധേയമായി സത്യഭാമയുടെ 'തെരിക'
text_fieldsbookmark_border
കോഴിക്കോട്: തന്റെ ജീവിതഭാരത്തിനും യാതനകൾക്കും ഇടയിലെ ആശ്വാസമാണ് 60കാരിയായ സത്യഭാമക്ക് അവരുടെ ചിത്രങ്ങൾ. അറിയാതെപോലും വരക്കുന്ന ഓരോ കുത്തുകളിൽനിന്നാണ് അവർ ജീവനുള്ള ആശയങ്ങൾക്ക് രൂപം നൽകുന്നത്. ജീവിതത്തിന്റെ കയ്പേറിയ നിമിഷങ്ങളിൽ ആശ്വാസം നൽകാൻ കലക്ക് കഴിയുമെന്നത് ജീവിതയാഥാർഥ്യമാണെന്ന് 'തെരിക' എന്നുപേരിട്ട സത്യഭാമയുടെ ചിത്രപ്രദർശനം സാക്ഷ്യപ്പെടുത്തുന്നു. പച്ചയായ ജീവിതാനുഭവത്തിൽനിന്ന് തന്റെ ആത്മാവിനെ തിരിച്ചറിഞ്ഞ്, കലാവൈഭവത്തെ ഉരുക്കിയെടുത്ത് അനേകം കുത്തുകൾക്ക് രൂപവും ഭാവവും നൽകിയ 15ഓളം ചിത്രങ്ങളാണ് കോഴിക്കോട് ആർട്ട് ഗാലറിയിൽ പ്രദർശിപ്പിക്കുന്നത്. തന്റെ ചിത്രങ്ങൾക്ക് സ്ത്രീരൂപമാണ് സത്യഭാമ തിരഞ്ഞെടുത്തത്. ഒരുപഷേ, ജീവിതത്തിന്റെ കയ്പുനീർ കൂടുതൽ കുടിക്കുന്നത് സ്ത്രീകളായിരിക്കാം എന്ന ചിന്തയാവാം ഈ രൂപരേഖക്ക് കാരണം. പ്രത്യേകിച്ച് അർഥമില്ലാത്തതിനെ കൈകാര്യം ചെയ്യാൻ ചിത്രരചനക്ക് കഴിയുമെന്ന് ഓരോ കുത്തുകളിലൂടയും ഈ കലാകാരി തെളിയിക്കുന്നു. ജീവിതത്തിന്റെ പച്ചയായ ഉൾനാമ്പിലേക്ക് ആസ്വാദകരെ കൊണ്ടുപോകാൻ ഈ വീട്ടമ്മക്ക് സാധിക്കുന്നു. പ്രദർശനം ഞായറാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story