Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:45 AM IST Updated On
date_range 22 April 2022 5:45 AM ISTമേശ, കസേര, ലാപ്ടോപ് വിതരണം
text_fieldsbookmark_border
കോഴിക്കോട്: കോർപറേഷൻ ജനകീയാസൂത്രണം 2021-22 വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി പട്ടികജാതി വിദ്യാർഥികൾക്കുള്ള മേശ, കസേര, ലാപ്ടോപ്, വയോജനങ്ങൾക്കുള്ള കട്ടിൽ എന്നിവയുടെ വിതരണം നടന്നു. മേയർ ഡോ. ബീന ഫിലിപ് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ദിവാകരൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഒ.പി. ഷിജിന, കൗൺസിലർ പി.പി. നിഖിൽ, പട്ടികജാതി വികസന ഓഫിസർ ടി.എം. മുകേഷ് എന്നിവർ സംസാരിച്ചു. ക്ഷേമ പെൻഷൻ വിതരണം: ആനുകൂല്യം വർധിപ്പിക്കണം കോഴിക്കോട്: ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നവരുടെ ആനുകൂല്യം വർധിപ്പിക്കണമെന്നും ഒരുമിച്ചു വിതരണം ചെയ്യുന്ന ക്ഷേമ പെൻഷനുകൾക്ക് ഇരട്ടവേതനം അനുവദിക്കണമെന്നും കോഓപറേറ്റിവ് ബാങ്ക്സ് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. അനൂപ് വില്യാപ്പള്ളി, എം.കെ. അലവിക്കുട്ടി, കെ. രാജീവൻ, എം. സുരേഷ് ബാബു, രവി പുറവങ്കര, വി.ജെ. ലൂക്കോസ്, കെ.വി. വിശാഖ്, യു. വിജയപ്രകാശ്, കുഞ്ഞാലി മമ്പാട്ട്, ഷൗക്കത്ത് അത്തോളി, പി.പി. സാവിത്രി, കെ. രാജീവ്, ശരീഫ് ചുങ്കത്തറ, കെ. ശർമിള, പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story