Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാങ്കേതിക സർവകലാശാല...

സാങ്കേതിക സർവകലാശാല എൻ.എസ്​.എസ്​ അവാർഡുകൾ സമ്മാനിച്ചു

text_fields
bookmark_border
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ പ്രഥമ എൻ.എസ്​.എസ്​ അവാർഡുകൾ വിതരണം ചെയ്തു. മികച്ച യൂനിറ്റിനുള്ള അവാർഡ്​ 10 യൂനിറ്റുകൾക്കും പ്രോഗ്രാം ഓഫിസർമാർക്കും ലഭിച്ചു. മികച്ച യൂനിറ്റുകൾക്ക് 10,000 രൂപയും പ്രശംസാപത്രവും ലഭിച്ചു. ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്​ ആൻഡ് ടെക്നോളജി- പ്രഫ. സിജോ ജോർജ്, എം.ഇ.എസ് കോളജ് ഓഫ് എൻജിനീയറിങ്​ കുറ്റിപ്പുറം- പ്രഫ. ഡോ. പി.യു. സുനീഷ്, എൻ.എസ്​.എസ്​ കോളജ് ഓഫ് എൻജിനീയറിങ്​ പാലക്കാട്- പ്രഫ. നീതി എസ്. പിള്ള, ശ്രീചിത്തിരതിരുനാൾ കോളജ് ഓഫ് എൻജിനീയറിങ്​ -പ്രഫ. ശുഭ വി, ഗവ. എൻജിനീയറിങ്​ കോളജ് വയനാട് -പ്രഫ. അനസ് എം.എം, കോളജ് ഓഫ് എൻജിനീയറിങ്​ ചെങ്ങന്നൂർ -പ്രഫ. പ്രകാശ് എൻ, അമൽ ജ്യോതി കോളജ് ഓഫ് എൻജിനീയറിങ് -പ്രഫ. ശ്രീരാഗ് വി, എം.ഇ.എസ് കോളജ് ഓഫ് എൻജിനീയറിങ്​ ആൻഡ് ടെക്നോളജി -പ്രഫ. അജാസുദ്ദീൻ എ, എം. ദാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി -പ്രഫ. അൻവർ ഷാഹിർ ഇ, ഗവ. എൻജിനീയറിങ്​ കോളജ് തൃശൂർ -ഡോ. രമേശ് കുമാർ പി എന്നിവർ മികച്ച യൂനിറ്റിനും പ്രോഗ്രാം ഓഫിസർമാർക്കുമുള്ള അവാർഡിന് അർഹരായി. പൊതുസമ്മേളനത്തിൽ സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. രാജശ്രീ എം.എസ് അവാർഡുകൾ സമ്മാനിച്ചു. പ്രോ-വൈസ് ചാൻസലർ ഡോ. എസ്. അയൂബ് അധ്യക്ഷതവഹിച്ചു. സിൻഡിക്കേറ്റ് അംഗം പ്രഫ. സജീവ്, സർവകലാശാല നാഷനൽ സർവിസ് സ്കീം കോഓഡിനേറ്റർ​ ഡോ. ജോയ് വർഗീസ്, സംസ്ഥാന എൻ.എസ്.എസ് ഓഫിസർ ഡോ. ആർ.എൻ. അൻസാർ, റീജനൽ ഡയറക്ടർ ശ്രീധർ ജി, മാർ ബസേലിയോസ് കോളജ് ബർസാർ റവ. ഫാ. ജോൺ വർഗീസ്, കോളജ് പ്രിൻസിപ്പൽ ഡോ. അബ്രഹാം മാത്യൂസ് എന്നിവർ പങ്കെടുത്തു. ചിത്രം- nation service scheme
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story