Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:41 AM IST Updated On
date_range 22 April 2022 5:41 AM ISTസ്മാർട്ട് വില്ലേജ് ഓഫിസുകളിൽ സേവനവും സ്മാർട്ടാവും -മന്ത്രി കെ. രാജൻ
text_fieldsbookmark_border
വേളം: സ്മാർട്ട് വില്ലേജ് ഓഫിസുകളിൽ മുഴുവൻ സേവനങ്ങളും സ്മാർട്ടാക്കി മാറ്റുമെന്ന് മന്ത്രി അഡ്വ. കെ. രാജൻ. കെട്ടിടങ്ങൾ മാത്രമല്ല, അവിടെനിന്ന് ലഭിക്കുന്ന സേവനങ്ങളും സ്മാർട്ടാവുകയാണ്. റവന്യൂ വകുപ്പിന്റെ ജനാധിപത്യവത്കരണം യാഥാർഥ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മുഴുവൻ ഭൂരഹിതർക്കും ഭൂമി വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വേളം സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. പട്ടയ വിതരണത്തിന്റെ ഉദ്ഘാടനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി, വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ, വൈസ് പ്രസിഡന്റ് കെ.സി. ബാബു, ജില്ല പഞ്ചായത്ത് മെംബർ സി.എം. യശോദ, ബ്ലോക്ക് മെംബർമാരായ ടി.വി. കുഞ്ഞിക്കണ്ണൻ, കെ.സി. മുജീബ് റഹ്മാൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സറീന നടുക്കണ്ടി, സുമ മലയിൽ, പി. സൂപ്പി, വാർഡ് മെംബർ അഞ്ജന സത്യൻ, ടി.വി. മനോജൻ, ഇ.കെ. കാസിം, സി. രാജീവൻ, കെ.കെ. അബ്ദുല്ല, കുനിയിൽ രാഘവൻ, ടി.വി. ഗംഗാധരൻ, കെ.സി. യൂസഫ്, കെ.കെ. നൗഷാദ്, തയ്യിൽ വാസു, എൻ.കെ.സി. മൊയ്തു ഹാജി എന്നിവർ സംസാരിച്ചു. ജില്ല കലക്ടർ ഡോ. നരസിംഹുഗാരി ടി.എൽ. റെഡ്ഡി സ്വാഗതവും വടകര ആർ.ഡി.ഒ. സി. ബിജു നന്ദിയും പറഞ്ഞു. Photo: വേളം സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
